ഫ്ളവേഴ്സ് ടോപ് സിംഗർ മെഗാ ഫൈനലിലേക്ക്; പ്രേക്ഷകർ കാത്തിരുന്ന ഒന്നാമനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

മലയാളികൾക്ക് രണ്ടു വർഷക്കാലമായി പാട്ടിന്റെ വസന്തകാലം തീർത്ത ടോപ് സിംഗർ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തിരുവോണദിനമായ ഇന്ന് രാവിലെ ഒൻപത് മണി മുതൽ പതിനാലു മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ മാരത്തോൺ മത്സരമാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. രാത്രി 10 മണിവരെയാണ് പാട്ടിന്റെ പോരാട്ടം അരങ്ങേറുന്നത്. ടോപ് സിംഗർ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുരുന്നിനായുള്ള കാത്തിരിപ്പ് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
21 ഗായക പ്രതിഭകളാണ് ടോപ് സിംഗറിൽ ഉള്ളത്. മൂന്ന് ഘട്ടങ്ങളായാണ് ഫൈനൽ മത്സരം. ‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ’യുടെ ആദ്യഘട്ടം പൂരാട ദിനത്തിലായിരുന്നു ആരംഭിച്ചത്. കുഞ്ഞു ഗായകരുടെ ഇഷ്ടഗാനങ്ങളിലൂടെയാണ് ഈ ഘട്ടം പൂർത്തിയായത്. 21 പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേർ മാറ്റുരച്ച രണ്ടാം ഘട്ടത്തിൽ എവർഗ്രീൻ, മാസ്റ്റേഴ്സ് റൗണ്ടുകളായിരുന്നു. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എട്ട് കുരുന്നു ഗായകരാണ് മെഗാ ഫൈനലിൽ മാറ്റുരയ്ക്കാനെത്തുന്നത്.
മത്സരത്തിൽ ഒന്നാമത്തെത്തുന്ന കുട്ടി പ്രതിഭയെ കാത്തിരിക്കുന്നത് തുളസി ബിൽഡേഴ്സ് നൽകുന്ന 50 ലക്ഷം രൂപയുടെ ഫ്ലാറ്റാണ്. രണ്ടാം സമ്മാനം കിവി ഐസ് ക്രീംസ് സ്പോൺസർ ചെയ്ത 15 ലക്ഷം രൂപ. ഇതിന് പുറമെ ഇനിയുമുണ്ട് ഒട്ടേറെ സമ്മാനങ്ങൾ. ഒന്നാം സ്ഥാനക്കാരനോടൊപ്പം പ്രേക്ഷകർക്ക് എസ്എംഎസ് വോട്ടിങ്ങിലൂടെ പോപ്പുലർ സിങ്ങറെയും തെരഞ്ഞെടുക്കാം.
Story highlights- Flowers Top Singer mega finale