മഹേഷ് ഭാവനയുടെ വീടും, നാടും ഗ്രാഫിക്‌സിൽ പുനർസൃഷ്ടിച്ചപ്പോൾ- ശ്രദ്ധേയമായി വീഡിയോ

August 12, 2020

മലയാളികൾക്ക് കാടും മലയും പുഴയുമൊക്കെ സമ്മാനിക്കുന്ന ഗൃഹാതുരത ചെറുതല്ല. നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളിൽ ചേക്കേറിയ ജീവിതം നാട്ടിലേക്ക് ഒന്ന് പറിച്ചുനട്ടാലോ എന്ന് തോന്നലുളവാക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരം എന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ്. ആ പ്രകൃതി ഭംഗി മായ്ക്കാതെ മഹേഷ് ഭാവനയുടെ വീടും നാടും ഗ്രാഫിക്സിലൂടെ പുനർജനിക്കുകയാണ്.

ഒറിജിനലിനേക്കാൾ മനോഹരമായി മഹേഷ് ഭാവനയുടെ വീടും കല്പടവുകളും, മരങ്ങളുമെല്ലാം ഗ്രാഫിക്‌സ് വീഡിയോയിൽ ഒരുക്കിയിരിക്കുന്നു. കോഴിക്കോട് സ്വദേശി ഷിബിൻ ഒരുക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. കഥാപാത്രങ്ങളില്ലാതെ, ചിത്രത്തിന്റെ കഥാപരിസരം പൂർണമായും ഗ്രാഫിക്സിൽ ഒരുക്കിയിട്ടുണ്ട്.

ഒരു സിനിമ എത്ര ആഴത്തിൽ നമ്മളിൽ പതിയുന്നത്‌..കഥ.. കഥാപാത്രങ്ങൾ പശ്ചാത്തലങ്ങൾ..പ്രൊപെർട്ടികൾ..കുഞ്ഞ്‌ കുഞ്ഞ്‌ ഡീട്ടെയിൽസ്‌..ഇതു നമ്മുടെ മഹേഷിന്റെ വീടും പരിസരവും പുനർസൃഷ്ടിച്ചിരിക്കുകയാണു കോഴിക്കോടുള്ള ഷിബിൻ ടി സി ഒരു ടൺ സ്നേഹം !☺️❤❤പോത്തണ്ണാ..ശ്യാമേട്ടാ..ആഷിക്കാ..ഷൈജുക്കാ..ബിജിയേട്ടാ.. സൈജൂ… മധൂ… വിഷ്ണൂ… ആബിദിക്കാ..❤❤#MaheshintePrathikaram / 2016Pls use headphone Video Copyright / shibin tc

Posted by Ajayan Chalissery on Tuesday, 11 August 2020

ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമായ മഹേഷിന്റെ സ്ലിപ്പർ ചെരിപ്പും, എല്ലാവരുടെയും മനസിൽ പതിഞ്ഞ വളർത്തുനായയയുടെ പാത്രവും, മുറ്റത്തെ മൂടൽ മഞ്ഞും, മഹേഷിന്റെ ബൈക്കുമെല്ലാം ഈ വീഡിയോയിലുമുണ്ട്. ഇടുക്കിയെക്കുറിച്ചുള്ള മഹേഷിന്റെ പ്രതികാരത്തിലെ ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രാഫിക്‌സ് തയ്യാറാക്കിയിരിക്കുന്നത്.

ഷിബിനെ അഭിനന്ദിച്ച് അജയ് ചാലിശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായതോടെയാണ് ഗ്രാഫിക്‌സ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തത്. ‘ഒരു സിനിമ എത്ര ആഴത്തിൽ നമ്മളിൽ പതിയുന്നത്‌..കഥ..കഥാപാത്രങ്ങൾ പശ്ചാത്തലങ്ങൾ..പ്രൊപ്പർട്ടികൾ..
കുഞ്ഞ്‌ കുഞ്ഞ്‌ ഡീറ്റെയിൽസ്‌..ഇതാ, നമ്മുടെ മഹേഷിന്റെ വീടും പരിസരവും പുനർസൃഷ്ടിച്ചിരിക്കുകയാണ്
കോഴിക്കോടുള്ള ഷിബിൻ ടി സി, ഒരു ടൺ സ്നേഹം !’- അജയ് ചാലിശ്ശേരിയുടെ വാക്കുകൾ.

Read More:‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ കുസൃതി പയ്യന്മാർ ഇരുപതു വർഷങ്ങൾക്ക് ശേഷം- ശ്രദ്ധേയമായി ചിത്രങ്ങൾ

മികച്ച പ്രതികരണമാണ് ഷിബിന്റെ വീഡിയോക്ക് ലഭിക്കുന്നത്. വീണ്ടും മഹേഷിന്റെ വീട്ടിലേക്ക് ഒരു യാത്ര പോകുന്ന അനുഭൂതിയാണ് ഷിബിൻ ഗ്രാഫിക്‌സ് വൈഭവത്തിലൂടെ പുനർസൃഷ്ടിച്ചിരിക്കുന്നത്.

Story highlights-graphical video of maheshinte prathikaram movie location