‘മഹേഷിന്റെ പ്രതികാര’ത്തിലെ ഹിറ്റ് രംഗങ്ങൾക്ക് പിന്നിൽ- അഞ്ചാം വാർഷികത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ

February 8, 2021

മനോഹരമായ ദൃശ്യങ്ങളിലൂടെയും ലളിതമായ കഥാ പശ്ചാത്തലത്തിലൂടെയും  മലയാള സിനിമ നെഞ്ചോട് ചേർത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം. റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ എന്നും പുതുമയുടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, അഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് മഹേഷിന്റെ പ്രതികാരം. വാർഷിക ദിനത്തിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അപൂർവ്വ ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.  ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ അപർണ ബാലമുരളി എന്നിവരാണ് നായികമാർ സൗബിൻ സാഹിർ കെ.എൽ ആന്റണി,  അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്.

മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രത്തിനു ലഭിച്ചു.

Story highlights- maheshinte prathikaram rare photos