ദുരന്തത്തിന്റെ അവശേഷിപ്പുകൾ പേറി ജപ്പാൻ ജനത; ഇന്ന് ഹിരോഷിമ ദിനം…

August 6, 2020
hiroshima

1945 ആഗസ്റ്റ് മാസം ആറാം തിയതി രാവിലെ 8.15 ന് ലോകം സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ മഹാദുരന്തങ്ങളിൽ ഒന്നിന്..രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ജപ്പാനെതിരെ ഏറ്റവും നീചമായ രീതിയിൽ അമേരിക്ക ആക്രമണം നടത്തിയപ്പോൾ ഹിരോഷിമയില്‍ അണുബോംബ് വീണ് നിമിഷങ്ങള്‍ക്കകം ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ റേഡിയേഷനിൽ 1.35 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Read also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

മനുഷ്യരാശി ഒരിക്കല്‍ പോലും വീണ്ടും അനുഭവിക്കരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിക്കുന്ന ഹിരോഷിമ നാഗസാക്കി ദുരന്തത്തിന്റെ ശേഷിപ്പുകൾ ഇന്നും ആ ജനത പേറുന്നുണ്ട്. ഇത് പുറത്തുവിട്ട റേഡിയേഷൻ വർഷങ്ങളായി അവിടെ തലമുറകളിലേക്ക് കൈമാറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി രക്താർബുദ മരണങ്ങളും അവിടെ തുടർക്കഥയാണ്.

Read also: ‘ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം’; മൺമറഞ്ഞ താരം കലാഭവൻ മണിയുടെ ആദ്യ അഭിമുഖം- അപൂർവ വീഡിയോ

1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇതിനായി ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം അമേരിക്ക തിരഞ്ഞെടുത്തത്. ലിറ്റിൽ ബോയി എന്നായിരുന്നു ഹിരോഷിമയെ ചുട്ടെരിച്ച ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. ആണവസ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ദിവസം ഹിരോഷിമ കത്തി. 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ നടന്ന ആക്രമണമാണ് ചരിത്രത്തിലാദ്യമായി മനുഷ്യരെ ലക്ഷ്യം വെച്ച് നടക്കുന്ന ആണവാക്രമണം.

Story Highlights: hiroshima-nagasaki-memorial-day