സ്വാതന്ത്ര്യദിനം: സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍

August 15, 2020
Independence day twitter honors to Indian soldiers with dedicated emoji

സ്വാതന്ത്ര്യ ദിനാഘേഷ നിറവിലാണ് രാജ്യം ഇന്ന്. 74-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോങ്ങള്‍ ചെങ്കോട്ടയില്‍ പുരോഗമിക്കുന്നു. ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പകിട്ട് കുറയാതെയാണ് ആഘോഷം.

അതേസമയം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. ദേശീയ യുദ്ധ സ്മാരകത്തിന്റെ മാതൃകയിലാണ് ഈ ഇമോജി. ഇന്ത്യന്‍ സായുധ സേനയ്ക്കുള്ള ആദരമായാണ് പ്രത്യേക ഇമോജി ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Read more: 74-ാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം; പകിട്ട് കുറയാതെ ആളു കുറഞ്ഞ് ചെങ്കോട്ടയില്‍ ആഘോഷം

ഓഗസ്റ്റ് 18 വരെയായിരിക്കും പുതിയ ഇമോജി ലഭ്യമാകുക. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉര്‍ദു, കന്നഡ, പഞ്ചാബി, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളില്‍ സ്വാതന്ത്ര്യദിനം എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുമ്പോള്‍ പ്രത്യേക ഇമോജി ലഭിക്കും.

നാഷ്ണല്‍ വാര്‍ മെമ്മോറിയല്‍ എന്ന പേരില്‍ ഒരു പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടും പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSolidier സംരംഭത്തിനും മികച്ച പിന്തുണയാണ് ട്വിറ്റര്‍ നല്‍കുന്നത്.

Story highlights: Independence day twitter honors to Indian soldiers with dedicated emoji