വീട്ടിലെ പുതിയ അതിഥിയുടെ ആദ്യചിത്രം പങ്കുവെച്ച് കൈലാസ് മേനോൻ

August 24, 2020

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളാണ് കൈലാസ് മേനോൻ. കഴിഞ്ഞ ആഗസ്റ്റ് 17 നാണ് കൈലാസ് മേനോന് കുഞ്ഞുണ്ടായത്. ഈ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീട്ടിലെ പുതിയ അതിഥിയുടെ ആദ്യചിത്രം പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ. മകനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മകന് സമന്യു രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്. ഈ കൗതുകകരമായ പേരിന് പിന്നിലെ രഹസ്യവും താരം പങ്കുവെച്ചിട്ടുണ്ട്.

ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്ര എന്ന വാക്കിന്റെ അർഥം, ഭാര്യ അന്നപൂർണ ലേഖ ഒരു തികഞ്ഞ ശിവഭക്തയാണ്, ഈ രണ്ട് പേരുകളും ശിവന്റെ പേരാണ് അതുകൊണ്ടാണ് ഈ പേര് കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നും കൈലാസ് മേനോൻ കുറിച്ചു.

https://www.instagram.com/p/CEMYbBVJ1Sv/?utm_source=ig_embed

2015–ൽ ആണ് കൈലാസ് മേനോനും അവതാരകയും അഭിഭാഷകയായ അന്നപൂർണ ലേഖയും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇരുവരും. അന്നപൂർണയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും കൈലാസ് മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Story Highlights: kailas menon shares his son picture