‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു..’- മകന്റെ രസകരമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

June 28, 2022

ചുരുക്കം ഗാനങ്ങൾക്ക് മാത്രമേ ഈണം പകർന്നിട്ടുള്ളെങ്കിലും മലയാളികളുടെ ഇഷ്ടം നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവംശമായി..’ എന്ന ഗാനത്തിൽ ആരംഭിച്ച സംഗീത യാത്ര ‘അലരെ..’ എന്ന ഗാനത്തിൽ എത്തിനിൽക്കുന്നു. ടോപ് സിംഗർ സ്റ്റാർ നൈറ്റിൽ അതിഥിയായി എത്തിയപ്പോൾ കൈലാസ് മേനോൻ ഈ ഗാനം ആലപിച്ച് കയ്യടി നേടിയിരുന്നു. കൈലാസ് മേനോന്റെ പാട്ടു വിശേഷങ്ങൾക്കൊപ്പം കുറച്ച് നാളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മകനെ കുറിച്ചാണ്.

മകൻ രുദ്രനും സമൂഹമാധ്യമങ്ങളുടെ പ്രിയതാരമാണ്. രുദ്രന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാത്രമായി ഒരു ഇൻസ്റ്റാഗ്രാം പേജുമുണ്ട്. ഇപ്പോഴിതാ, കുഞ്ഞു രുദ്രന്റെ കുസൃതിയാണ് കൈലാസ് മേനോൻ പങ്കുവെച്ചിരിക്കുന്നത്. ‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു അന്നപൂവേ’ എന്ന ക്യാപ്ഷനിലാണ് കൈലാസ് മേനോൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രുദ്രനെ ചപ്പാത്തി കഴിപ്പിക്കുന്നതിനായുള്ള രസകരമായ ഒരു ട്രിക്കാണ് കൈലാസ് മേനോൻ പങ്കുവെച്ചിരിക്കുന്നത്.

Read Also: വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

കന്റെ കളി ചിരികളും വിശേഷങ്ങളുമെല്ലാം കൈലാസ് പങ്കുവയ്ക്കാറുണ്ട്. സമന്യു രുദ്ര എന്നാണ് കൈലാസ് മേനോന്റെയും അന്നപൂർണ്ണയുടെയും മകന്റെ പേര്. അന്നപൂർണ്ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരകയായി ടെലിവിഷൻ സ്‌ക്രീനിൽ സജീവമായിരുന്ന അന്നപൂർണ്ണ അഡ്വക്കേറ്റ് ആണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ചിത്രം കൊത്ത്, ടൊവിനോയുടെ സിനിമ ‘വാശി’, സൗബിന്റെ ‘കള്ളൻ ഡിസൂസ’ തുടങ്ങിയ ചിത്രങ്ങൾക്കാണ് കൈലാസ് സംഗീതമൊരുക്കുന്നത്. റിലീസ് ചെയ്ത വാശിയിലെ ഗാനങ്ങളെല്ലാം ശ്രദ്ധേയമായി കഴിഞ്ഞു.

Story highlights- kailas menon’s son rudran funny video