‘ലാട്ടനെ ഭയങ്കര ഇട്ടമാ…’- മകന്റെ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

November 25, 2022

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ കൈലാസ് മേനോൻ സമ്മാനിച്ചു. പാട്ടുവിശേഷങ്ങളൊക്കെ പതിവായി പങ്കുവയ്ക്കുന്ന കൈലാസ് മേനോന്റെ ഫേസ്ബുക്ക് പേജിൽ ഇപ്പോൾ നിറയുന്നത് മകന്റെ വിശേഷങ്ങളാണ്. മകൻ സമന്യു രുദ്ര പിറന്നതോടെ കൈലാസ് ചിത്രങ്ങളും വിഡിയോയുമായി നിരവധി വിശേഷങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, വളരെ ക്യൂട്ട് ആയൊരു കാഴ്ച പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ.

മോഹൻലാലിൻറെ ഗാനം പ്ലേ ചെയ്യാൻ കാത്തുനിൽക്കുന്ന മകന്റെ വിഡിയോയാണ് കൈലാസ് മേനോൻ പങ്കുവെച്ചത്. ”ലാട്ടനെ ഭയങ്കര ഇട്ടമാ…’ എന്ന് കുഞ്ഞ് പറയുന്നത് വിഡിയോയിൽ കാണാം. ആർക്കാണ് ലാലേട്ടനെ ഇഷ്ടമല്ലാത്തത് എന്ന് കൈലാസ് മേനോൻ പറയുന്നുണ്ട്. ഒടുവിൽ ഒരു ഗാനം പ്ലേ ചെയ്യുമ്പോൾ രുദ്രന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളും കൈലാസ് മേനോൻ പങ്കുവയ്ക്കുന്നു.

Read Also; കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

മകൻ രുദ്രനും സമൂഹമാധ്യമങ്ങളുടെ പ്രിയതാരമാണ്. രുദ്രന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാത്രമായി ഒരു ഇൻസ്റ്റാഗ്രാം പേജുമുണ്ട്. മകന്റെ കളി ചിരികളും വിശേഷങ്ങളുമെല്ലാം കൈലാസ് പങ്കുവയ്ക്കാറുണ്ട്. സമന്യു രുദ്ര എന്നാണ് കൈലാസ് മേനോന്റെയും അന്നപൂർണ്ണയുടെയും മകന്റെ പേര്. അന്നപൂർണ്ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരകയായി ടെലിവിഷൻ സ്‌ക്രീനിൽ സജീവമായിരുന്ന അന്നപൂർണ്ണ അഡ്വക്കേറ്റ് ആണ്. അതേസമയം, ആസിഫ് അലി നായകനായ ചിത്രം കൊത്ത്, ടൊവിനോയുടെ സിനിമ ‘വാശി’, സൗബിന്റെ ‘കള്ളൻ ഡിസൂസ’ തുടങ്ങിയ ചിത്രങ്ങൾക്കാണ് കൈലാസ് സംഗീതമൊരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത വാശിയിലെയും കൊത്തിലെയും ഗാനങ്ങളെല്ലാം ശ്രദ്ധേയമായി കഴിഞ്ഞു.

Story highlights- kailas menon’s son rudran’s cute video