‘വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ…’; ആലാപനത്തിലും അതിശയിപ്പിച്ച് കൈലാസ് മേനോന്‍

June 15, 2021
Kailas Menon singing in Flowers Top Singer

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ കൈലാസ് മേനോന്‍ സംവിധാനം ചെയ്ത ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ഇന്നും മലയാളമനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരവധിയാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ച പാട്ടുകളും.

സംഗീത സംവിധാനത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. കുരുന്ന് ഗായക പ്രതിഭകള്‍ അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും കൈലാസ് മേനോന്‍ അതിഥിയായെത്തിയിട്ടുണ്ട്. ഗംഭീരമായ ഒരു പാട്ടും താരം വേദിയില്‍ ആലപിച്ചു.

Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രിയഗാനം ഗംഭീരമായി ആലപിച്ച് എംജി ശ്രീകുമാര്‍

മാതൃത്വം നിറഞ്ഞു നില്‍ക്കുന്ന ‘വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ…’ എന്ന ഗാനമാണ് കൈലാസ് മേനോന്‍ ആലപിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന സിനിമയിലേതാണ് ഈ ഗാനം. ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും കൈലാസ് മേനോന്‍ ആണ്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, മഞ്ജരി, ദേവിക സൂര്യപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Kailas Menon singing in Flowers Top Singer