ന്യൂനമർദം ശക്തി പ്രാപിച്ചേക്കും; വിവിധ ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം

August 5, 2020

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ ജില്ലകളിലും ഇടുക്കിയിലും അതിതീവ്ര മഴക്കും, തെക്കൻ കേരളത്തിൽ തീവ്ര മഴയ്ക്കും സാധ്യത.

അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഇരുപത്തിനാലുമണിക്കൂറിൽ 204.5 മില്ലിമീറ്റരിൽ കൂടുതൽ മഴ ലഭിക്കുന്ന അപകടകരമായ സാഹചര്യമാണ് അതിതീവ്ര മഴ. ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Read More: അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ചില നിർദേശങ്ങൾ പാലിക്കണം- അലംകൃതയുടെ നിബന്ധനകൾ പങ്കുവെച്ച് സുപ്രിയ

വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്. ശനിയാഴ്ച മലപ്പുറം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കാണ്‌ സാധ്യത. ബുധനാഴ്ച രാത്രി വരെ കേരളതീരത്ത് കൂറ്റൻ തിരമാലയുണ്ടാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് മേഖലകളിൽ കാറ്റും വീശുന്നതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

Story highlights-kerala climate alert