അതിശയിപ്പിക്കുന്ന ലുക്കിൽ രജിഷ; പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

August 28, 2020

കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക സ്വീകാര്യയായി മാറിയ ചലച്ചിത്രതാരമാണ് രജിഷ വിജയൻ. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മികവ് കൊണ്ടാകാം രജിഷ ഇത്രമേൽ പ്രേക്ഷക പ്രിയങ്കരിയായി മാറിയതും. ഇപ്പോഴിതാ രജിഷ നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഖോ ഖോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ്.

അതേസമയം ശ്രീലങ്കൻ സ്‌പിൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയിലും രജിഷ വിജയൻ അഭിനയിക്കുന്നുണ്ട്. ‘800’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് സേതുപതിയും രജിഷ വിജയനുമാണ് താരങ്ങൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘കർണൻ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായാണ് രജിഷ തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്.

അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ രജിഷ ‘ജൂൺ’, സ്റ്റാൻഡ് അപ്പ്’, ‘ജോർജേട്ടൻസ് പൂരം’ ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ‘എല്ലാം ശരിയാകും’ എന്ന ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ രജിഷയിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ പുതിയ ചിത്രത്തിലും പ്രതീക്ഷിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/3245239062198434

Story Highlights:Kho Kho first look