ഓടിടി റിലീസിന് മുൻപ് മുഴുവൻ പാട്ടുകളും പ്രേക്ഷകരിലേക്ക്; ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ജൂക്ബോക്സ് എത്തി

കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് ടൊവിനോ തോമസിന്റെ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’. പൈറസി ഭീഷണിയുള്ളതുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓടിടി റിലീസിന് മുന്നോടിയായി ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി’ലെ ഓഡിയോ ജൂക്ബോക്സാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു എക്സറ്റൻഡഡ് വേർഷൻ ഉൾപ്പെടെ അഞ്ചു പാട്ടുകളാണ് ജൂക്ബോക്സിലുള്ളത്. വിനായക് ശശികുമാർ, നിഷ നായർ, ഹരിനാരായണൻ ബി കെ, ലക്ഷ്മി മേനോൻ,സൂരജ് എസ് കുറുപ്പ് എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം പകർന്നിരിക്കുന്നത്. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുൽ അനിൽ, പവിത്ര ദാസ്, പ്രണവ്യ ദാസ്, സിത്താര കൃഷ്ണകുമാർ, അദിതി നായർ, യദുകൃഷ്ണൻ കെ, നീതു നാടുവത്തോട്ട് എന്നിവരാണ് പാട്ടുകൾ പാടിയിരിക്കുന്നത്.
Read More: ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ ഓൺലൈൻ റിലീസിന് അനുമതി നൽകി തിയേറ്റർ ഉടമകളുടെ സംഘടന
പൈറസി ഭീഷണിയുള്ളതുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തേടുകയായിരുന്നു നിർമ്മാതാവ് ആന്റോ ജോസഫ്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’.ടോവിനോ തോമസും ഇന്ത്യ ജാർവിസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story highlights- Kilometers and kilometers full song