ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും

August 10, 2020
Kilometers and Kilometers may be released on the OTT platform

‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്..’ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു സിനിമയുടെ പേരാകുന്നു എന്നറിഞ്ഞപ്പോഴും പ്രേക്ഷകര്‍ ആ വിശേഷത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’.

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവായ ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്‍കി.

Read more: രോഗാവസ്ഥയിലും തളരാതെ ആ മിടുക്കി ആദ്യമായി പടികള്‍ മുഴുവന്‍ നടന്നു കയറി, നിറചിരിയോടെ: വീഡിയോ

ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ പ്രേക്ഷകരിലേക്കെത്തുക. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’. ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക.

അതേസമയം ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ സൂഫിയും സുജാതയുമാണ് ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു. അദിതി റാവു ഹൈദരിയാണ് സൂഫിയും സുജാതും എന്ന ചിത്രത്തില്‍ നായികയായെത്തിയത്.

Story highlights: Kilometers and Kilometers may be released on the OTT platform