ലൈവ് റിപ്പോർട്ടിങ്ങിനിടെ കുട്ടിയുടെ തകർപ്പൻ നൃത്തം; നിമിഷനേരം കൊണ്ട് വൈറലായ വെസ്റ്റേൺ ചുവടുകൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
കൊവിഡ് സാഹചര്യത്തിൽ വീട്ടിൽ തന്നെയാണ് പല മാധ്യമപ്രവർത്തകരും ജോലി ചെയ്യുന്നത്. ലൈവ് റിപ്പോർട്ടിങ്ങിനിടെ മക്കൾ ബിസ്കറ്റ് ആവശ്യപ്പെടുന്നതും വാശിപിടിക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഒരു ലൈവിനിടെ തകർപ്പൻ വെസ്റ്റേൺ നൃത്തവുമായി ശ്രദ്ധേയനാകുകയാണ് ഒരു കുട്ടി. ക്യാമറയുടെ മുന്നിൽ മനപൂർവ്വവും അല്ലാതെയും ആളുകൾ രസകരമായ കാഴ്ചകൾ ഒരുക്കാറുണ്ട്. പക്ഷെ, വളരെ ചടുലതയോടുള്ള ഈ കുട്ടിയുടെ നൃത്തം റിപ്പോർട്ടർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
യു കെയിലെ സൗത്ത് ഷീൽഡ്സ് ബീച്ചിൽ ജെൻ ബർട്രം എന്ന മാധ്യമപ്രവർത്തക ലൈവ് റിപ്പോർട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ക്യാമറ കണ്ടതോടെ നൃത്തം തുടങ്ങി. മനോഹരമായ വെസ്റ്റേൺ ചുവടുകളുമായുള്ള കുട്ടിയുടെ നൃത്തം, ലക്ഷക്കണക്കിനാളുകളാണ് ലൈവായി കണ്ടത്. എന്നാൽ തന്റെ പിന്നിൽ ഇങ്ങനെയൊരു നൃത്തം നടക്കുന്നത് മാധ്യമപ്രവർത്തക അറിഞ്ഞിരുന്നില്ല.
I’ll be talking to the dancing boy – aka Leo – with @alfiejoey on @bbcnewcastle at about 8.20! https://t.co/DaT5zixepy
— Jen Bartram (@JenBartram) August 5, 2020
പിന്നീട് റിപ്പോർട്ടിങ്ങിന്റെ വീഡിയോ കണ്ടപ്പോഴാണ് രസകരമായ സംഭവം ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ വീഡിയോയിൽ റിപ്പോർട്ടിങ്ങ് നടത്തുന്ന തന്റെ ശബ്ദം കുറച്ച് കുട്ടിയുടെ നൃത്തത്തിന് പശ്ചാത്തല സംഗീതമൊക്കെ നൽകി ജെൻ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു.
ജെൻ വീഡിയോ പങ്കുവെച്ചതോടെ നൃത്തം ചെയ്യുന്ന കുട്ടി ആരാണെന്ന് സമൂഹമാധ്യമങ്ങൾ കണ്ടെത്തി. ലിയോ എന്ന കുട്ടിയാണ് രസകരമായ ചുവടുകളുമായി ലൈവ് റിപ്പോർട്ടിങ്ങിനിടെ ശ്രദ്ധ നേടിയത്. എന്തായാലും കുട്ടിയുടെ നൃത്തം കൊണ്ട് പ്രസിദ്ധയാകാൻ സാധിച്ചു എന്ന സന്തോഷം റിപ്പോർട്ടർ ജെൻ ബർട്രം ട്വിറ്ററിൽ പങ്കുവയ്ക്കുന്നുണ്ട്.
Story highlights- നിറപുഞ്ചിരിയുമായി ആസ്വാദകമനം തൊട്ട് സുശാന്ത് വീണ്ടും; ശ്രദ്ധേയമായി ‘ദില് ബേചാര’യിലെ പുതിയ ഗാനം
മുൻപും സമൂഹമാധ്യമങ്ങളിൽ റിപ്പോർട്ടിങ്ങിനിടെ വിവിധ പ്രകടന്നകളിലൂടെയും അപ്രതീക്ഷിത സംഭവങ്ങളിലൂടെയും ആളുകൾ ശ്രദ്ധ നേടിയിട്ടുണ്ട്.
Read More: Little boy show his dance moves during live reporting