മഹാമാരിക്കെതിരെ പ്രതിരോധ സന്ദേശവുമായി താരങ്ങൾ- ശബരീഷ് വർമ്മയുടെ ‘ലോകം’ ടീസർ എത്തി

August 12, 2020

ആഗോള മഹാമാരിയായി മാറിയിരിക്കുകയാണ് കൊവിഡ്-19. പല രാജ്യങ്ങളും കൊവിഡിൽ നിന്നും വിമുക്തരായി തുടങ്ങിയെങ്കിലും ആശ്വസിക്കാനുള്ള സമയമെത്തിയിട്ടില്ല. ഇപ്പോൾ രോഗത്തെയാണ് ഒറ്റപ്പെടുത്തേണ്ടതെന്ന സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ് വർമ്മ. മ്യൂസിക്കൽ വീഡിയോയിലൂടെയാണ് ശബരീഷ് കൊവിഡ് പ്രതിരോധ സന്ദേശം പങ്കുവയ്ക്കുന്നത്.

ലോകം എന്ന പേരിലെത്തുന്ന വീഡിയോയുടെ ടീസർ എത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ശബരീഷ് വർമ്മയുടെ മ്യൂസിക്കൽ വീഡിയോയ്ക്കായി കൈകോർക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അൽഫോൺസ് പുത്രൻ, ദർശന രാജേന്ദ്രൻ, അഹാന കൃഷ്ണ, വിനയ് ഫോർട്ട്, സ്വാസിക, ഗൗതമി നായർ, ബാലു വർഗീസ്, ഷറഫുദ്ധീൻ, നോബി, ഡിനോയ് പൗലോസ്, ചെമ്പൻ വിനോദ് ജോസ്, സൈജു കുറുപ്പ്, ബാലു വർഗീസ്,സിജു വിൽസൺ, കൃഷ്ണ ശങ്കർ എന്നിവരാണ് വീഡിയോയിൽ അണിനിരക്കുന്നത്.

Read More: ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ കുസൃതി പയ്യന്മാർ ഇരുപതു വർഷങ്ങൾക്ക് ശേഷം- ശ്രദ്ധേയമായി ചിത്രങ്ങൾ

ശബരീഷ് വർമ്മയാണ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡ്യൂസർ കിഷൻ മോഹനാണ്. പ്രകാശ് അലക്സ് പ്രോഗ്രാമിങ്ങും,അജ്മൽ സാബു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Story highlights-lokam musical video teaser