പിടിതരാതെ ‘മലയാളി ഫ്രം ഇന്ത്യ’; ടീസർ പുറത്ത്!

April 29, 2024

നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രം ഏത് വിഭാഗത്തിൽ പെട്ട ചിത്രമാണെന്ന ചോദ്യത്തിന് റിലീസായ ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന ഉത്തരം മാത്രമാണുള്ളത്. ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പുതുതായി പുറത്തിറങ്ങിയ ടീസർ ചിത്രത്തിന്റെതായി മുൻപിറങ്ങിയതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ആ വ്യത്യസ്തത തന്നെയാണ് പ്രേക്ഷകരിൽ വീണ്ടും ആകാംക്ഷ നിറയ്ക്കുന്നത്. (Nivin Pauly Starrer ‘Malayalee From India’ Official Teaser Out Now)

മുൻപ് പുറത്തിറങ്ങിയ പ്രൊമോയും കൃഷ്ണ സോങ്ങുമെല്ലാം പ്രേക്ഷകരിൽ ചിരി പടർത്തിയപ്പോൾ ടീസർ തീർത്തും ചിത്രത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വേട്ടയാടുന്ന നിവിൻ പോളി കഥാപാത്രത്തെ ടീസറിൽ കാണാൻ സാധിക്കും. ഒപ്പം, കൂട്ടിനുള്ള ധ്യാൻ ശ്രീനിവാസൻ കഥാപാത്രത്തെയും.

സൂപ്പർ ഹിറ്റ്‌ ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. മെയ് ഒന്നിന് വേൾഡ് വൈഡ് റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

‘ജനഗണമന’ക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Read also: ‘മലയാളി ഫ്രം ഇന്ത്യ’യെ കാണാൻ ഒരുങ്ങിക്കോളൂ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു!

ഛായാഗ്രഹണം: സുദീപ് ഇളമൻ, സംഗീതം: ജെയ്ക്സ് ബിജോയ്‌, സഹനിർമ്മാതാവ്: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ തോമസ്, എഡിറ്റ് ആൻഡ് കളറിങ്: ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ: അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: SYNC സിനിമ.

ഫൈനൽ മിക്സിങ്ങ്: രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ: ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ: റഹീം പി എം കെ (ദുബായ്), ഡബ്ബിങ്ങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്: ഗോകുൽ വിശ്വം, കൊറിയോഗ്രഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ: ബില്ലാ ജഗൻ, പി ആർ ഓ: മഞ്ജു ഗോപിനാഥ്, ഡിസൈൻ: ഓൾഡ്മങ്ക്സ്, സ്റ്റിൽസ്: പ്രേംലാൽ, വിഎഫ്എക്സ്: പ്രോമിസ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.

Story highlights: Nivin Pauly Starrer ‘Malayalee From India’ Official Teaser Out Now