‘മലയാളി ഫ്രം ഇന്ത്യ’യെ കാണാൻ ഒരുങ്ങിക്കോളൂ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു!

April 27, 2024

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം “മലയാളി ഫ്രം ഇന്ത്യ” മെയ്‌ 1ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ബുക്കിങ്ങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലും പേ ടിഎം-ലൂടെയും റിസർവ് ചെയ്യാവുന്നതാണ്. (Bookings Now Open for ‘Malayalee from India’)

‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Read also: ചിരിപ്പിച്ച് രസിപ്പിക്കാൻ ‘മലയാളി ഫ്രം ഇന്ത്യ’; നിവിൻ പോളി ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ

ചിത്രത്തിലെ ‘വേള്‍ഡ് മലയാളി ആന്തം’ എന്ന പ്രൊമോ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു. മുൻപ് പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണ്.

Bookings now open worldwide for ‘Malayalee From India’

Book your tickets now on BookMyShow, PayTM, TicketNew, CatchMySeat.com

Malayalee From India In Cinemas Worldwide From May 1st (Wednesday)

Story highlights: Bookings Now Open for ‘Malayalee from India’