‘മാരീചൻ’ വരുന്നു; സൈക്കോളജിക്കൽ ത്രില്ലറിൽ നായകനായി സിജു വിത്സൺ
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷക സ്വീകാര്യനായി മാറിയ താരമാണ് സിജു വില്‍സണ്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സിജുവിനൊപ്പം അശ്വിൻ കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാരീചൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഖിൽ ഉണ്ണിയാണ്. തിരക്കഥയും സംവിധാനവും നിഖിൽ ഉണ്ണി പൂർത്തിയാക്കുന്ന ചിത്രം നിർമ്മിക്കുന്നത് വല്ലാർ പാടം ഫിലിം പ്രൊഡക്ഷൻ്റെ ബാനറിൽ മാത്യൂസ് തോമസ്, അനിരുദ്ധ് എന്നിവർ ചേർന്നാണ്.
ക്രൈംബ്രാഞ്ച് ഓഫീസിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ പറയുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ രൺജി പണിക്കർ, ലെന, സാബു മോൻ, സോഹൻ സീനു ലാൽ എന്നിവരും അഭിനയിക്കുന്നുണ്ട്.
അതേസമയം സിജു വിത്സൺ നായകനായി ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് വരയന്‍.’ ചിത്രത്തിന്റെ പോസ്റ്ററും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. നിഗൂഡതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഒരു വൈദികനും, കൊന്തയും, കത്തിയും ചേരയുമെല്ലാം ഉണ്ട് പോസ്റ്ററില്‍. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’
ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്ടെയ്നര് ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
Story Highlights:mareechan new film starring siju wilson