നഴ്‌സസ് ദിനം- ഇത് വെള്ളിത്തിരയിലെത്തിയ മാലാഖമാർ

May 12, 2023

ആതുര സേവനരംഗത്ത് നഴ്‌സുമാരുടെ സേവനം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വേളയിൽ ഒരു നഴ്‌സസ് ദിനം കൂടി എത്തിയിരിക്കുകയാണ്. ലോക പ്രസിദ്ധയായ നഴ്‌സ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിൽ രാപകലില്ലാതെ സേവനമനുഷ്ഠിക്കുന്ന മാലാഖമാർക്കൊപ്പം ആതുരസേവന രംഗത്ത് നിന്നും വെള്ളിത്തിരയിലേക്കെത്തിയ സിനിമ താരങ്ങളെ പരിചയപ്പെടാം.

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രേഷ്‌മ രാജൻ. രാജഗിരി ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അന്ന സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ നിന്നുമാണ് അന്ന പഠനം പൂർത്തിയാക്കിയത്. ആദ്യ ചിത്രത്തിന് ശേഷം ‘വെളിപാടിന്റെ പുസ്തകം’, ‘സച്ചിൻ’,’ മധുരരാജ’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് സിജു വിൽസൺ. പഠനം പൂർത്തിയാക്കിയെങ്കിലും നഴ്‌സിംഗ് രംഗത്ത് രണ്ടാഴ്ച മാത്രമാണ് സിജു സേവനമനുഷ്‌ഠിച്ചത്. തന്റെ പ്രവർത്തന മേഖല അഭിനയമാണെന്നു തിരിച്ചറിഞ്ഞാണ് ബാംഗ്ലൂരിൽ നിന്നും നഴ്‌സിംഗ് പഠനം കഴിഞ്ഞ് സിനിമയിലേക്ക് എത്തിയത്. ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെയാണ് സിജു സിനിമ രംഗത്തേക്ക് ചുവടുവെച്ചത്.

Read Also: ‘അങ്ങനെ ഒരു മാമ്പഴക്കാലം’- ഹൃദയം കവർന്ന് അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ

അവതാരകയായും നടിയായും തിളങ്ങിയ താരമാണ് ജുവൽ മേരി. നഴ്‌സിംഗ് കരിയർ ആരംഭിച്ചതിനു ശേഷമാണ് ജുവൽ സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി ‘പത്തേമാരി’യിൽ അഭിനയിച്ച് വെള്ളിത്തിരയിലേക്കെത്തിയ ജുവൽ, പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴ് സിനിമയിലും സജീവമാണ് ജുവൽ.

Story highlights- film stars who worked as nurses before acting career