‘അങ്ങനെ ഒരു മാമ്പഴക്കാലം’- ഹൃദയം കവർന്ന് അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ

May 12, 2022

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

‘അങ്ങനെ ഒരു മാമ്പഴക്കാലം’ എന്ന ക്യാപ്ഷനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ധാരാളം മാമ്പഴങ്ങൾക്കിടയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

അതേസമയം മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി.

Read Also: മകന്റെ തൊപ്പിയെടുക്കാൻ മുതലയുടെ മുന്നിലേക്ക് പോയ അച്ഛൻ; സാഹസിക വിഡിയോ

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്വൽത്ത് മാൻ ആണ് അനുശ്രീ നായികയായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- anusree mango season special photos