പാർകൗറിലൂടെ ഞെട്ടിക്കാൻ സിജു വിൽസൺ; ആക്ഷൻ വീഡിയോക്ക് കയ്യടിച്ച് പ്രമുഖർ

February 10, 2024

ആദി എന്ന ചിത്രത്തിലൂടെ പ്രണവ് മോഹൻലാലാണ് പാർകൗർ എന്ന സാഹസിക അഭ്യാസം മലയാളികൾക്ക് കൂടുതൽ പരിചിതമാക്കുന്നത്. പ്രണവിൻറെ പാർകൗർ പ്രാഗത്ഭ്യം ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ കൂടുതൽ മികച്ചതാക്കിയിരുന്നു. ഇപ്പോൾ മറ്റൊരു മലയാള ചിത്രത്തിലും ഈ കായികാഭ്യാസം സ്ഥാനംപിടിച്ചിരിക്കുകയാണ്. പ്രണവിന്റെ പിന്നാലെ സിജു വിൽസനാണ് പാർകൗറിൽ പരീക്ഷണവുമായി എത്തിയിട്ടുള്ളത്. ( Siju Wilson’s Parkour skills from shooting set )

പുതിയ ആക്ഷൻ സിനിമയുടെ ചിത്രീകരണത്തിനിടയിലുള്ള ഒരു വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സിജു വിൽസൺ. ആവേശകരമായ മിന്നും പാർകൗർ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സുദേവ് നായർ, സൈജു കുറുപ്പ് അടക്കമുള്ള പ്രമുഖ താരങ്ങളാണ് അഭിനന്ദവുമായി എത്തിയത്. പത്തൊൻമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽസൺ ഒരു മാസ്സ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന മറ്റൊരു ചിത്രം കൂടിയാണ് അണിയറയിൽ ഒരുങ്ങുന്നത്.

Read Also : മമ്മൂട്ടിയെ നേരിട്ടുകണ്ട സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം തിലോത്തമ ഷോം

തന്റെ കഥാപാത്രത്തിന് വേണ്ടി ഏത് തരം പരിശ്രമത്തിനും തയ്യാറാകുന്ന താരമാണ് സിജു വിൽസൺ. ഇത്തവണ അസാമാന്യമായ കായികശേഷിയും മെയ്വഴക്കവും ആവശ്യമായ പാർകൗർ പഠിച്ചെടുക്കാനും താരം വലിയ രീതിയിലുള്ള പരിശ്രമം നടത്തിയിട്ടുണ്ട്. പത്തൊൻമ്പതാം നൂറ്റാണ്ടിലെ കഥാപാത്രത്തിനായി വരുത്തിയ ‍രൂപമാറ്റം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Story highlights : Siju Wilson’s Parkour skills from shooting set