‘അതെന്താണ്, സുനാമിയോ?’- മുഖം വെളിപ്പെടുത്തി ‘മിന്നൽ മുരളി’ ടീസർ

August 31, 2020

മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. നടൻ ടൊവിനോ തോമസ് മിന്നൽ മുരളിയായെത്തുന്ന ചിത്രത്തിന്റെ ടീസർ എത്തി. മിന്നൽ മുരളിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ടീസറാണ് എത്തിയിരിക്കുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. ബേസിൽ ജോസഫാണ് സംവിധാനം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ടൊവിനോയ്ക്ക് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്.

‘ബാറ്റ്മാൻ’, ‘ബാഹുബലി’ എന്നീ ചിത്രങ്ങളുടെ ഫൈറ്റ് കോറിയോ​ഗ്രാഫറായ വ്ളാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ടു സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത്.  സമീര്‍ താഹിറാണ് ക്യാമറ. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചനയും നിർവഹിക്കുന്നു. ആൻഡ്രൂ ഡിക്രൂസാണ് വി എഫ് എക്‌സ് ഒരുക്കുന്നത്.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. ഇതുവരെ ചിത്രത്തിൽ മിന്നൽ മുരളിയുടെ രൂപമെന്താണെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്.

Story highlights- minnal murali teaser