ക്ഷേത്രപടവുകളിലൂടെ മഴവെള്ളം ചിന്നിച്ചിതറി ഒഴുകുമ്പോള്‍; ഇത് മഴക്കാലത്ത് ഇന്ത്യയില്‍ ഒരുങ്ങുന്ന വിസ്മയക്കാഴ്ച

മഴ, വര്‍ണ്ണനകള്‍ക്ക് അതീതമായ പ്രകൃതി പ്രതിഭാസം. ചിലപ്പോള്‍ ശാലീന സൗന്ദര്യത്തോടെ മറ്റ് ചിലപ്പോള്‍ രൗദ്ര വേഷമണിഞ്ഞുമൊക്കെ മഴ ഒഴുകിയിറങ്ങുന്നു. ചില മഴക്കാഴചകള്ക്ക് ഭംഗി കൂടുതലാണ്. മറ്റുചില കാഴ്ചകളാകട്ടെ ഉള്ളു പൊള്ളിക്കുന്നവയും.
ഇന്ത്യയില്‍ മണ്‍സൂണ്‍ കാലമായതുകൊണ്ടുതന്നെ ചില സുന്ദര മഴക്കാഴ്ചകള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടുന്നത് മനോഹരമായ ഒരു മഴക്കാഴ്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഈ മഴക്കാഴ്ചയുടെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

ഗുജറാത്തിലെ മൊധേര സൂര്യ ക്ഷേത്രത്തിലേതാണ് ഈ വിസ്മയക്കാഴ്ച. മഴവെള്ളം ക്ഷേത്രത്തിന്റെ പടവുകളില്‍ വീണ് ചിന്നിച്ചിതറി ഒഴുകുന്ന കാഴ്ച ആരേയും അതിശയിപ്പിക്കും. ഈ ക്ഷേത്രപ്പടവുകള്‍ ചെന്നെത്തുന്നത് ഒരു ജലസംഭരണിയിലേക്കാണ്.
ബിസി 1026-27 കാലഘട്ടത്തില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ലോകത്തിലെ പലഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഇവിടം. പുഷ്പവതി നദിയുടെ തീരത്തായാണ് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതേസമയം പ്രാര്‍ത്ഥനകളൊന്നും ഈ ക്ഷേത്രത്തില്‍ നടക്കാറില്ല. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സൂര്യക്ഷേത്രം.
Story highlights: Modhera Sun Temple Monsoon video