‘മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, ദാ ഇവിടെ മരം നടുകയാണ്’- സാന്ദ്രയുടെ തങ്കക്കൊലുസുകളെ പരിചയപ്പെടുത്തി മോഹൻലാൽ

August 14, 2020

സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ മക്കൾ. തങ്കക്കൊലുസെന്ന് വിളിപ്പേരുള്ള ഈ മിടുക്കികൾ, മറ്റു കുട്ടികൾക്ക് നഷ്ടമാകുന്ന ഒട്ടേറെ സൗഭാഗ്യങ്ങൾ സ്വന്തമാക്കിയവരാണ്. ഇന്നത്തെ ബാല്യം സ്മാർട്ട് ഫോണുകളിലേക്ക് ചേക്കേറുമ്പോൾ തങ്കക്കൊലുസുകൾ പാടത്തും പറമ്പിലും മഴയും മണ്ണുമറിഞ്ഞ് വളരുകയാണ്. ഇപ്പോൾ തങ്കക്കൊലുസുകൾ മരം നടുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് നടൻ മോഹൻലാൽ. ഈ മരമൊരായിരം ജീവികൾക്ക് തണലാകും എന്നാണ് വീഡിയോക്കൊപ്പം മോഹൻലാൽ കുറിക്കുന്നത്.

മോഹൻലാലിൻറെ വാക്കുകൾ;

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്…
ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും .

മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം,
ഇവരെപ്പോലെ …
Love nature and be
SUPERNATURAL

‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’..

https://www.instagram.com/tv/CD3irP1Bmf-/?utm_source=ig_web_copy_link

Read More: ‘എന്തൊരു സിനിമയാണ്..പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിക്കുകയും ചെയ്തു’- ‘ഗുഞ്ജന്‍ സക്‌സേന’യ്ക്ക് അഭിനന്ദനവുമായി ഋത്വിക് റോഷൻ

ഗ്രാമീണതയുടെ വിശുദ്ധിയും, മണ്ണിനെ അറിഞ്ഞുള്ള ജീവിതവും ഉമ്മുക്കൊൽസു, ഉമ്മിണിത്തങ്ക എന്നീ പെൺകുട്ടികളെ വേറിട്ടുനിർത്തുകയാണ്. ലോക്ക് ഡൗൺ കാലം പൂർണമായും സാന്ദ്രയുടെ മക്കൾ തൊടിയിലും ചെളിയിലുമൊക്കെയായി ആഘോഷമാക്കി.  ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ എന്നാണ് സാന്ദ്ര മക്കളെക്കുറിച്ച് പറയുന്നത്. കുട്ടികളെ ഇതുപോലെ വളർത്താൻ പ്രചോദനമായത് മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണെന്നും പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് തനിക്ക് ആവശ്യമെന്നും മക്കളുടെ വീഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ് കുറിച്ചിരുന്നു.