പർവ്വത നിരകളിൽനിന്നും ഇല്ലാതാവുന്ന മഞ്ഞുപാളികൾ; മനുഷ്യൻ ചിന്തിക്കുന്നതിലും ഗൗരവമാണ് ആഗോളതാപനം മൂലം ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെന്ന് ഗവേഷകർ
പ്രകൃതി ദിവസവും മനുഷ്യന്റെ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. ഇത് പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും കാരണമാകും. അത്തരത്തിൽ പർവ്വത നിരകളിൽ നിന്നും അപ്രത്യക്ഷ്യമാകുന്ന പാഞ്ഞുപാളികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നാസ പുറത്തുവിട്ടിരിക്കുന്നത്. ആര്‍ട്ടിക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാനഡ അതിര്‍ത്തിയിലെ രണ്ട് പര്‍വ്വതങ്ങളിലെ മഞ്ഞുപാളികളാണ് അപ്രത്യക്ഷ്യമായിരിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളിൽ ഈ പ്രദേശത്ത് മഞ്ഞുപാളികൾ ഉണ്ടായിരുന്നോ എന്ന് പോലും സംശയം തോന്നുന്ന വിധത്തിലാണ് പാറക്കെട്ടുകൾ കാണുന്നത്.
സെയിന്റ് പാട്രിക് ബേ എന്ന പര്‍വതത്തിന്റെ ഭാഗമാണ് ഈ പർവ്വത നിരകൾ. സെയിന്റ് പാട്രിക് ബേയിലെ പർവ്വതങ്ങൾ ശോഷിച്ച് വരുന്നതായി നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ അടുത്തിടെ ജൂലൈ പതിനാലിന് നാസ നടത്തിയ ഗവേഷണത്തിൽ മഞ്ഞുപാളികൾ ഒലിച്ച് പൂർണ്ണമായും അപ്രത്യക്ഷമായതായി കണ്ടെത്തി. അതേസമയം മറ്റ് മഞ്ഞ് പാളികളെ അപേക്ഷിച്ച് ഇവ വളരെ വേഗത്തിലാണ് ഒലിച്ച് ഇല്ലാതായത്, ഇത് ഗുരുതരമായ അവസ്ഥയാണെന്നും ഗവേഷകർ പറയുന്നുണ്ട്.
Read also: ദുരിത ജീവിതം, തലവര മാറിയത് യുട്യൂബ് ചാനലിലൂടെ; 1 മില്യൺ കാഴ്ചക്കാർ, സ്റ്റാറാണ് ഗംഗവ
മഞ്ഞുപാളികള്‍ 2017 മുതലാണ് ഗവേഷകര്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. അന്ന് തന്നെ അടുത്ത വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇവ പൂർണ്ണമായും ഇല്ലാതാവുമെന്ന് ഗവേഷകർ അറിയിച്ചിരുന്നു. എന്നാൽ വെറും മൂന്ന് വർഷത്തിനുള്ളിൽ തന്നെ ഇവ ഇല്ലാതായത് ഗവേഷകരിൽ വലിയ തോതിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. മനുഷ്യൻ കരുതുന്നതിലും ഗൗരവമാണ് ആഗോളതാപനം മൂലം ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Story Highlights:nasa satellite images of disappearance of ice caps