മിക്കി മൗസ് സ്റ്റൈലിൽ നസ്രിയ; ക്യൂട്ട് ചിത്രങ്ങൾ

മലയാളികളുടെ പ്രിയനടിയാണ് നസ്രിയ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പല ചിത്രങ്ങൾ കാണുമ്പോഴും നസ്രിയയുടെ കുട്ടിത്തം ഇപ്പോഴും മാറിയിട്ടില്ല എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും ക്യൂട്ട് നടി ആരാണെന്ന് ചോദിച്ചാലും നസ്രിയ എന്ന് തന്നെയാണ് ഉത്തരവും.
ഇപ്പോഴിതാ കാർട്ടൂൺ താരം മിക്കി മൗസിന്റെ പ്രിന്റുള്ള ടി ഷർട്ട് ഇട്ട് നിൽക്കുന്ന നസ്രിയയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് കൗതുകമാകുന്നത്. ഒപ്പം ഹെയർ സ്റ്റൈലിലും മിക്കി മൗസിനെ ഓർമ്മപ്പെടുത്തും വിധമാണ് നസ്രിയ എത്തുന്നത്. ചിത്രത്തിന് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു നസ്രിയയുടെയും ഫഹദ് ഫാസിലിന്റെയും വിവാഹ വാർഷികം. വിവാഹ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച നസ്രിയ പങ്കുവെച്ച ഒരു വീഡിയോ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലിനൊപ്പമുള്ള രസകരരമായ വീഡിയോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി വീഡിയോയില്‍ എന്തോ പറയാനായി ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍. എന്നാല്‍ ഹായ് എന്നു പറഞ്ഞപ്പോഴേക്കും താരത്തിന് ചിരി വന്നു. പിന്നെ താര ദമ്പതികളുടെ പൊട്ടിച്ചിരി മാത്രം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവെച്ചരിക്കുന്നത്. നിരവധി പേര്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തിയിരുന്നു.
വിവാഹ ശേഷം വെളളിത്തിരയിൽ നിന്നും വിട്ടു നിന്ന നസ്രിയ, അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിയത്. പിന്നീട് ഫഹദിനൊപ്പം അഭിനയിച്ച ട്രാൻസ് ആണ് നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം.
Story Highlights:nazriya fahad in mickey mouse style