നസ്‌ലെനായി ഫഹദ്, മമിതയായി നസ്രിയ; പ്രേമലുവിലെ ഹിറ്റ് ഡയലോഗ് റിക്രീയേറ്റ് ചെയ്ത് താരദമ്പതികൾ

February 15, 2024

നസ്‌ലെന്‍, മമിത ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ‘പ്രേമലു’ നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്കകത്തും പുറത്തുമുള്ളവരില്‍ നിന്ന് ലഭിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കം നിരവധി പ്രമുഖര്‍ അടക്കമുള്ളവര്‍ സിനിമയിലെ അഭിനേതാക്കളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത്. ( Fahad and Nazriya premalu reel goes viral )

ആ ഹിറ്റ് ഡയലോഗില്‍ റീല്‍ ചെയ്ത് എത്തിയിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ചുരുങ്ങിയ സമയം കൊണ്ട് ഇവരുടെ റീല്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വാലന്റൈന്‍സ് ഡേ ആശംസകളോടെയായിരുന്നു വീഡിയോ പുറത്തിറങ്ങിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു’.

Read Also : “എനിക്ക് അവനെ ഒരുപാട് ഇഷ്ടപ്പെട്ടു”; നസ്‌ലെനെ അഭിനന്ദിച്ച് പ്രിയദർശൻ!

മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഹൈദരാബാദ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഒരു മുഴുനീള കോമഡി എന്റെര്‍ട്ടൈനറാണ്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷത്തിലെത്തുന്നത്.

Story highlights : Fahad and Nazriya premalu reel goes viral