രാജ്യത്തെ സ്‌കൂളുകൾ അടുത്തമാസം മുതൽ രണ്ടു ഷിഫ്റ്റുകളിലായി തുറക്കാൻ കേന്ദ്രം

August 7, 2020

ലോക്ക് ഡൗൺ പ്രതിസന്ധിയിൽ പൊതുവിദ്യാലയങ്ങൾ മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റ് 31 വരെ സ്‌കൂളുകൾ അടഞ്ഞു തന്നെ കിടക്കുമെങ്കിലും അടുത്ത മാസം മുതൽ സ്‌കൂളുകൾ പ്രവർത്തന സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ.

രണ്ടു ഘട്ടങ്ങളിലൂടെ വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. 10, 11, 12 ക്ലാസ്സുകളാണ് ആദ്യം തുറക്കുക. അതിനുശേഷം 6 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ എത്തിക്കും. പ്രീ- പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല.

രണ്ടു ഷിഫ്റ്റുകളായി ക്ലാസുകൾ നടത്താനാണ് തീരുമാനം. രാവിലെ 8 മുതൽ 11 വരെയും, ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെയുമുള്ള രണ്ടു ഷിഫ്റ്റുകളാണ് പരിഗണനയിൽ. അതായത് ഒരു സമയത്ത് 33 ശതമാനം മാത്രം അധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിലെത്തുന്ന തരത്തിലായിരിക്കും ക്രമീകരണം.

Read More:സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇടവേളകളിൽ ക്ലാസുകൾ അണുവിമുക്തമാക്കാനും, ആവശ്യമെങ്കിൽ കൂടുതൽ ഡിവിഷനുകൾ ഉൾപ്പെടുത്തുവാനും ആലോചനയുണ്ട്. സ്‌കൂൾ പ്രവർത്തനത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ സാധിക്കും.

Story highlights- New guidelines for school