ആരാണ് ഇളനീർ ഇഷ്ടപ്പെടാത്തത്; തെങ്ങിൽ കയറി ഇളനീർ കൊത്തിക്കുടിച്ച് തത്ത, വൈറൽ വീഡിയോ

August 12, 2020

പക്ഷികളുടെയും മൃഗങ്ങളുടെയും കൗതുകം നിറഞ്ഞതും രസകരവുമായ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ മനുഷ്യനെപ്പോലെ വിവേകപൂർവ്വം പെരുമാറുന്ന ചില മൃഗങ്ങളും സമൂഹമാധ്യമങ്ങളെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന ഒരു തത്തയാണ് ഇപ്പോഴത്തെ താരം. ബാല്യകാലങ്ങളിൽ നമ്മൾ കേട്ട ബുദ്ധിമാനായ കാക്കയുടെ കഥയോട് ഏറെ സാമ്യം തോന്നുന്നതാണ് ഈ തത്തയുടെ പ്രവർത്തിയും.

ദാഹിച്ചപ്പോൾ തെങ്ങിൽ കയറി ഇളനീർ പറിച്ച് ദാഹം ശമിപ്പിക്കുന്ന മക്കാവു എന്ന ഇനത്തിൽപെട്ട തത്തയാണ് സോഷ്യൽ മീഡിയയിലെ താരം. ചുണ്ടുകൾ ഉപയോഗിച്ചാണ് തത്ത കരിക്ക് പറിക്കുന്നതും അത് തുളച്ച് അതിലെ വെള്ളം കുടിയ്ക്കുന്നതും. മൃഗങ്ങളുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ലോകത്ത് പങ്കുവയ്ക്കാറുള്ള ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. ഇളനീർ കുടിയ്ക്കാൻ ആരാണ് ഇഷ്ട്ടപെടാത്തത് എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിന് പുറമെ ഇളനീരിന്റെ ഗുണങ്ങൾക്കുറിച്ചും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.

Read also: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം അനുകരിച്ച് ആവര്‍ത്തന; പെര്‍മോമെന്‍സിന് കൈയടിച്ച് സൈബര്‍ലോകം: വീഡിയോ

ഭക്ഷണ ശേഷം ഇളനീർ കുടിയ്ക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും. സ്ഥിരമായി ഇളനീർ കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നതിനും ഉത്തമമാണ്. അതിന് പുറമെ രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ബെസ്റ്റാണ് ഇളനീർ സുശാന്ത നന്ദ കുറിച്ചു.

Story Highlights: parrot plucking and drinking coconut-water