ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചിരിക്കുന്നു, എഴുതിവെച്ചില്ലെങ്കിൽ എല്ലാം നഷ്ടടപ്പെടുമെന്ന് തോന്നൽ; ആത്മകഥയിൽ പച്ചയായ ജീവിതവും സിനിമയും- സെയ്ഫ് അലി ഖാൻ
ബോളിവുഡിലെ തിരക്കുള്ള താരമാണ് സെയ്ഫ് അലി ഖാൻ. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സിനിമ തിരക്കുകൾ ഇല്ലാതിരുന്നതിനാൽ പല താരങ്ങളും ഈ കാലഘട്ടം വളരെയേറെ ഫലപ്രദമാക്കി. അത്തരത്തിൽ ഈ ലോക്ക്ഡൗൺ കാലത്തെ ഉപയോഗിച്ച താരമാണ് സെയ്ഫ് അലി ഖാനും. വർഷങ്ങൾ നീണ്ട സിനിമ ജീവിതവും അനുഭവങ്ങളും കുടുംബജീവിതവും എല്ലാം ഉൾക്കൊള്ളിച്ച്കൊണ്ട് ആത്മകഥ എഴുതുന്ന തിരക്കിലാണ് താരമിപ്പോൾ.
ആത്മകഥയിൽ ഉയർച്ചയും താഴ്ചയും സിനിമയും ജീവിതവും എല്ലാം ഉൾക്കൊള്ളുന്ന പച്ചയായ ജീവിതമായിരിക്കും എഴുതുക എന്നാണ് താരം അറിയിച്ചത്. അതിനൊപ്പം ബോളിവുഡ് സിനിമ മേഖലയിലെ ചില പിന്നാമ്പുറക്കഥകളും ഉണ്ടാവുമെന്നും താരം അറിയിച്ചിട്ടുണ്ട്. അതേസമയം എഴുത്ത് പൂർത്തിയായിട്ടില്ല. അടുത്ത വർഷമായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുക. താരത്തിന്റെ ആത്മകഥയെക്കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Read also: അന്ന് ചില മുൻവിധികൾകൊണ്ട് കാണാതെപോയ ചിത്രം; അനൂപ് മേനോൻ ചിത്രത്തെ പ്രശംസിച്ച് ജിത്തു ജോസഫ്
ചലച്ചിത്രതാരം കരീന കപൂറാണ് ഭാര്യ, മകൻ മൂന്ന് വയസുകാരൻ തൈമൂർ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആരാധകരുള്ള താര പുത്രന്മാരിൽ ഒരാളാണ്. രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ.
1970, ഓഗസ്റ്റ് 16-ന് ന്യൂ ഡൽഹിയിൽവെച്ച് വച്ച് പട്ടൌഡിയുടെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റെയും മകനായാണ് സെയ്ഫ് അലി ഖാന്റെ ജനനം. സോഹ അലി ഖാനും ശാബ അലി ഖാനും ഇദ്ദേഹത്തിന്റെ സഹോരിമാരാണ്. 1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് അന്ന് മുതൽ ഇന്ന് വരെ ബോളിവുഡിലെ നിറസാന്നിധ്യമാണ് സെയ്ഫ് അലി ഖാൻ.
Story Highlights: saif ali khan annoounces his autobiography