ഇത് ഞങ്ങളുടെ കുഞ്ഞ് ലഡു; ഭർത്താവിന്റെ ജന്മ ദിനത്തിൽ മകളെ പരിചയപ്പെടുത്തി സ്നേഹ

August 29, 2020

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രിയതാരമാണ് സ്നേഹ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുമോളുടെ ചിത്രവും ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സ്നേഹ. ഭർത്താവ് പ്രസന്നയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിലാണ് കുഞ്ഞതിഥിയെ സ്നേഹ പരിചയപ്പെടുത്തുന്നത്. ഇതാദ്യമായാണ് മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങൾ സ്നേഹ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

പ്രസന്നയുടെ മുപ്പത്തെട്ടാം ജന്മ ദിനത്തിലാണ് കുടുംബവുമൊത്തുള്ള ചിത്രങ്ങൾ സ്നേഹ പങ്കുവെച്ചത്. മൂത്ത മകൻ വിഹാനും ഇളയ മകൾ ആദ്യാന്തയും ചിത്രങ്ങളിലുണ്ട്. ‘എന്റെ സോൾമേറ്റും, കാമുകനും കാവൽ മാലാഖയും സൂപ്പർ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ. ഈ ലഡുക്കളാൽ എന്റെ ജീവിതം ഇത്രയും മനോഹരമാക്കിയതിന് നന്ദി. ഒരു പാട് സ്നേഹം. ഞങ്ങളെ അനുഗ്രഹിക്കുകയും പ്രാർത്ഥനകളിൽ ഓർക്കുകയും ചെയ്യുന്ന എല്ലാവർക്കും മുൻപിൽ ഞങ്ങളുടെ കുഞ്ഞ് ലഡു ആദ്യാന്തയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിലും സന്തോഷം’ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സ്നേഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CEayQeYnuOC/?utm_source=ig_embed

Read also:അത്ഭുതമായി കൊച്ചുമിടുക്കി; 40 സെക്കന്റിൽ അഞ്ച് വയസുകാരി പൂർത്തിയാക്കിയത് 60 സമർസോൾട്ട്, വീഡിയോ

വെള്ളിത്തിരയിലെ സജീവ സാന്നിധ്യമായ പ്രസന്നയും സ്നേഹയും 2012 ലാണ് വിവാഹിതരായത്. കഴിഞ്ഞ ജനുവരിയിലാണ് ഇവർക്ക് പെൺകുഞ്ഞ് പിറന്നത്.

Story Highlights: Sneha introduce baby aadhyantaa