ബഹിരാകശത്ത് നിന്നും അവര്‍ പറന്നിറങ്ങി മെക്സിക്കോ ഉള്‍ക്കടലില്‍; ദൗത്യം വിജയകരം

രണ്ട് മാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യത്തിന് ശേഷം ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും തിരിച്ച് ഭൂമിയിലിറങ്ങി. ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരുമായി പോവുകയും തിരികെ കൊണ്ടുവരികയും ചെയ്ത് സ്പേസ് എക്സ് ദൗത്യം പൂര്‍ത്തിയാക്കി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരാണ് ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും.
മെക്സിക്കോ ഉള്‍ക്കടലിലായിരുന്നു ലാന്‍ഡിങ്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച് പുലര്‍ച്ചെ 12.12 ന്. ലാന്‍ഡിങ്ങിനായി അത്ലാന്റിക് സമുദ്രത്തിലെ ഏഴ് വ്യത്യസ്ത പ്രദേശങ്ങള്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ അനുകൂല സസാഹചര്യങ്ങള് മെക്സിക്കോ ഉള്‍ക്കടലില്‍ ആയതിനാലാണ് ക്രൂഡ്രാഗണ്‍ പേടകം അവിടെ ഇറക്കിയത്. അതേസമയം ഭൂമിയില്‍ നിന്നും പേടകത്തിന്റെ ലാന്‍ഡിങ് ക്രമപ്പെടുത്തുകയായിരുന്നു.
സ്വകാര്യ കമ്പനിയുടെ സഹായത്താല്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബഹിരാകാശ ദൗത്യം എന്ന പ്രത്യേകതയും സ്പേസ് എക്സിന്റെ ക്രൂഡ്രാഗണ്‍ പേടകത്തിനുണ്ട്. ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും മെയ് 30 നാണ് ബഹിരാകാശത്തേക്ക് യാത്രയായത്. തിരിച്ചിറങ്ങിയപ്പോള്‍ നിരവധി പഠനങ്ങള്‍ക്ക് ആവശ്യമായ ചില വസ്തുക്കളും ഭൂമിയിലേക്ക് സംഘം തിരികെ കൊണ്ടുവന്നു.
Story highlights: Spacex return landing splashdown