അന്റാർട്ടിക്കയിൽ തലകീഴായി കിടക്കുന്ന കപ്പൽ; പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ
സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ചർച്ചയായൊരു വീഡിയോയായിരുന്നു അന്റാർട്ടിക്കയിൽ തലകീഴായി കിടക്കുന്ന ഒരു കപ്പലിന്റേത്. ഏകദേശം 400 അടി നീളമുള്ള കപ്പലിന്റെ ആകൃതിയിലുള്ള വസ്തുവിന്റെ ആകാശ ചിത്രമായിരുന്നു വീഡിയോയിൽ കാണാനുള്ളത്. യൂട്യൂബില് MrMBB333 എന്ന പേരിലുള്ള ആളാണ് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വളരെ വേഗമാണ് യൂട്യൂബിൽ വൈറലായത്. ഗൂഗിൾ എർത്ത് വഴി ലോകത്തിന്റെ വിചിത്ര ചിത്രങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന യൂട്യൂബ് ചാനലാണ് ഇത്. നാലര ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള ചാനലിൽ സംഭവ്യമല്ല എന്ന് തോന്നുന്ന തരത്തിലുള്ള വീഡിയോ വന്നതോടെയാണ് ചർച്ചകൾ ഉയർന്നത്. എങ്ങനെയാണു ഇത്രയും മഞ്ഞുറച്ചു കിടക്കുന്ന പ്രദേശത്ത് കപ്പലെത്തി എന്നതാണ് ആളുകളുടെ സംശയം.
പിന്നീട് ഈ കപ്പലിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ഒട്ടേറെ ഉയർന്നു. ഏലിയൻസ് ഉപയോഗിച്ചതായിരിക്കും എന്നും, ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ ലോക നേതാക്കളെ എത്തിക്കാനുള്ള വെസ്സൽ പോലെന്തെങ്കിലുമാകാമെന്നും അഭിപ്രായങ്ങൾ ഉയർന്നു.
എന്നാൽ സത്യം ഇതൊന്നുമല്ല. കപ്പലിന്റെ ആകൃതിയിൽ മഞ്ഞുറഞ്ഞു കിടക്കുന്നതാണ് ചിത്രത്തിൽ കാണാനുള്ളത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോ 3ഡി മോഡിലാക്കിയപ്പോൾ കപ്പലിന്റെ ആകൃതിയിലായി കാണപ്പെടുകയായിരുന്നു. പിന്നീട് ഇത് ഐസ് കപ്പൽ എന്ന പേരിൽ ആളുകളിലേക്ക് എത്തിയപ്പോൾ ലോകം ഏറ്റെടുക്കുകയായിരുന്നു. ഇത്തരം സാങ്കൽപ്പിക രൂപങ്ങൾ കാണുന്നതിനെ ‘പാരോഡോലിയ’ എന്നാണ് നാസ പറയുന്നത്. ലോകത്ത് മുൻപും ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്.
Story highlights- spotting a 400ft ‘ice ship’ off the coast of Antarctica