ലയിച്ചുപാടി ശ്രീക്കുട്ടി; സൈബർ ലോകത്തിന്റെ മനം കവർന്ന പാട്ട് വീഡിയോ

August 25, 2020

കുഞ്ഞുങ്ങളുടെ ചിരിയും കളിയും പാട്ടും നൃത്തവുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പലപ്പോഴും മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുട്ടിത്താരങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. ഇത്തരത്തിൽ നിരവധി കുട്ടി പ്രതിഭകളെ കണ്ടെത്തുന്ന വേദി കൂടിയാണ് സമൂഹ മാധ്യമങ്ങൾ. അത്തരത്തിൽ സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുകയാണ് ശ്രീക്കുട്ടി എന്ന മിടുക്കി പെൺകുട്ടി.

പാട്ടു പാടികൊണ്ടാണ് ശ്രീക്കുട്ടി സോഷ്യൽ മീഡിയയിൽ ആരാധകരെ സൃഷ്ടിക്കുന്നത്. മനോഹരമായ ആലാപനമാണ് ഈ മിടുക്കിയുടേത്. ശ്രുതി ചോരാതെ പാട്ടിൽ ലയിച്ചാണ് ഈ മിടുക്കി പാട്ട് പാടുന്നത്. പാട്ടിന് പുറമെ ഈ മോളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും ഏറെ മനോഹരമാണ്. അതേസമയം ഈ കുട്ടിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ഈ കുട്ടിയുടെ പാട്ടിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Read also:‘പകുതിയിൽ കൂടുതൽ അമ്മയുടെ കാലുകൾ തേഞ്ഞു തീർന്നത് എനിക്ക് വേണ്ടി തന്നെയാവണം’; ഹൃദയംതൊട്ട് സബ് കലക്ടറുടെ കുറിപ്പ്

ഈ കുട്ടിയുടെ പാട്ട് വീഡിയോ സ്മാർട്ട് പിക്സ് മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട് ഈ കുരുന്ന് പാട്ടുകാരിയ്ക്ക്. ഇനിയും ഉയരങ്ങളിൽ എത്തട്ടേയെന്ന അനുഗ്രഹങ്ങളും കമന്റുകളായി ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി കലാകാരന്മാരെയാണ് സോഷ്യൽ മീഡിയ ഇതിനോടകം കണ്ടെത്തിയതും, പ്രശസ്തരാക്കിയതും. കുട്ടികൾക്ക് പുറമെ മുതിർന്നവർക്കും അവരുടെ എല്ലാ കലാ സൃഷ്ടികളും കഴിവുകളും പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ് സോഷ്യൽ മീഡിയ.

Read also: ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സൗദി ഗായകന്‍ പാടി ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം…’; വീഡിയോ എറ്റെടുത്ത് സമൂഹമാധ്യമങ്ങളും

https://www.facebook.com/spmediaofficial/posts/2190677514399448

Story Highlights :Sreekutty song viral Video