സുരേഷ് ഗോപി നായകനാകുന്ന ‘കടുവാക്കുന്നേൽ കുറുവച്ചൻ’ സിനിമയ്ക്ക് വിലക്ക് തുടരും
സുരേഷ് ഗോപിയുടെ 250മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ പകർപ്പവകാശ ലംഘനം ആരോപിക്കപ്പെട്ട് വിലക്കിലാണ്. വിലക്ക് 50 ദിവസങ്ങൾ പിന്നിടുമ്പോൾ പകർപ്പവകാശ ലംഘന കേസ് പരിഹരിക്കപ്പെടുന്നതുവരെ സിനിമയുടെ ഷൂട്ടിംഗിനും പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കും വിലക്ക് തുടരുമെന്ന് കോടതി അറിയിച്ചിരിക്കുകയാണ്. മാത്യൂസ് തോമസ് പ്ലമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ തിരക്കഥ തന്റെ തിരക്കഥയിൽ നിന്ന് മോഷ്ടിച്ചതായി ആരോപിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാം ജൂലൈയിലാണ് പകർപ്പവകാശ ലംഘന കേസ് ഫയൽ ചെയ്തത്. രണ്ട് കക്ഷികളും തമ്മിൽ കോടതിയിൽ നാല് സിറ്റിങ് ഇതുവരെ കഴിഞ്ഞു. ഇതിനു ശേഷമാണ് വിലക്ക് തുടരുന്നതായി അറിയിച്ചത്. രണ്ട് സിനിമകളിലെയും നായകന്മാരുടെ പേര് കടുവാകുന്നിൽ കുറുവച്ചൻ എന്നാണ്. തന്റെ തിരക്കഥ ആദ്യം രജിസ്റ്റർ ചെയ്തതായി ജിനു എബ്രഹാം അവകാശപ്പെടുന്നു. മാത്യൂസ് തോമസ് പ്ലാമൂട്ടിൽ സംവിധാനം ചെയ്യാനിരിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ തിരക്കഥയിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെങ്കിൽ അതിനൊപ്പം നിൽക്കുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിനു എബ്രഹാം വ്യക്തമാക്കിയിരുന്നു. ‘ആടുജീവിതം’ ഷൂട്ടിംഗ് ജൂലൈയിൽ അവസാനിച്ചാൽ കടുവയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. Story highlights-stay on kaduvakkunnel kuruvachan till copyright case is resolved