സ്വിമ്മിങ് പൂളിലേക്ക് വീണ കൂട്ടുകാരനെ രക്ഷപ്പെടുത്തി മൂന്നു വയസ്സുകാരന്‍: വീഡിയോ

August 27, 2020
Three year old boy saves his friend from drowning in pool video

കാലങ്ങള്‍ ഏറെയായി സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട്. ദിവസേന സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിചച്ചു വരുന്നു. കൗതുകം നിറഞ്ഞതും അതിശയിപ്പിക്കുന്നതുമായ നിരവധി വീഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നതും ഇത്തരത്തില്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു ദൃശ്യമാണ്.

ഒരു മൂന്നു വയസ്സുകാരന്റെ സമയോചിതമായ ഇടപെടല്‍ മറ്റൊരു കുട്ടിക്ക് ജീവന്‍ തിരികെ കിട്ടാന്‍ ഇടയാക്കിയ സംഭവമാണ് ഈ വീഡിയോയില്‍. ബ്രസീലില റയോ ഡി ജനീറോയിലാണ് സംഭവം. കൂട്ടുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണപ്പോള്‍ രക്ഷകനായത് ആര്‍തര്‍ എന്ന മൂന്നു വയസ്സുകാരനാണ്.

Read more: ക്ഷേത്രപടവുകളിലൂടെ മഴവെള്ളം ചിന്നിച്ചിതറി ഒഴുകുമ്പോള്‍; ഇത് മഴക്കാലത്ത് ഇന്ത്യയില്‍ ഒരുങ്ങുന്ന വിസ്മയക്കാഴ്ച

സംഭവം ഇങ്ങനെ: ആര്‍തറും സുഹൃത്തും സ്വിമ്മിങ് പൂളിന്റെ സമീപത്ത് നില്‍ക്കുകയാണ്. നീന്താന്‍ ഉപയോഗിക്കുന്ന വളയം വെള്ളത്തില്‍ നിന്നും എടുക്കാന്‍ ശ്രമിക്കവെ കുട്ടികളില്‍ ഒരാള്‍ പൂളിലേക്ക് വീണു. ഇതു കണ്ട ആര്‍തര്‍ ആദ്യം ഒന്നു പകച്ചെങ്കിലും കൂട്ടുകാരനെ കൈ എത്തി പിടിച്ച് പൂളില്‍ നന്നും കരകയറ്റി. ആര്‍തറിന്റെ അമ്മ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്തായാലും മൂന്നു വയസ്സുകാരന്‍ ആര്‍തറിന്റെ സമയോചിതമായ ഇടപെടലാണ് കൂട്ടുകാരനെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

Story highlights: Three year old boy saves his friend from drowning in pool video

https://www.facebook.com/poliana.consoledeoliveira/videos/3888047744555071/?t=29