ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഇനി നിർണ്ണായക നിമിഷങ്ങൾ; ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെയുടെ ആദ്യഘട്ടം ഇന്ന്
പാട്ടിന്റെ പൂക്കാലവുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗർ മെഗാ ഫൈനലിലേക്ക്. ഈ വരുന്ന തിങ്കളാഴ്ച തിരുവോണ ദിനത്തിലാണ് ടോപ് സിംഗർ മെഗാ ഫൈനൽ. പ്രേക്ഷകർ കാത്തിരുന്ന കുട്ടിപ്പാട്ടുകാരിൽ ഒന്നാമനെ അറിയാൻ ഇനി ദിവസങ്ങൾ മാത്രം. പതിമൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഫൈനൽ മത്സരം തിരുവോണ ദിനത്തിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്ത് മണിവരെ ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യും.
21 കുട്ടി ഗായക പ്രതിഭകളാണ് ടോപ് സിംഗറിൽ ഉള്ളത്. മൂന്ന് ഘട്ടങ്ങളായാണ് ഫൈനൽ മത്സരം. ആദ്യം ഘട്ടം ഇന്നാണ്. ‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ’യുടെ ആദ്യഘട്ടം ഇന്ന് പൂരാട ദിനത്തിൽ രാത്രി 8 മണിക്ക് ആരംഭിക്കുന്നു. ഈ ഘട്ടത്തിൽ മത്സരാത്ഥികൾക്ക് അവരുടെ ഇഷ്ടഗാനം പാടാം. 21 പേരിൽ നിന്നും 12 പേരെ തിരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തിൽ എവർഗ്രീൻ, മാസ്റ്റേഴ്സ് റൗണ്ടുകളാണുള്ളത്. ഇതിൽ രണ്ട് പാട്ടുകൾ പാടാൻ അവസരമുണ്ട്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എട്ട് കുട്ടി ഗായകരായിരിക്കും മെഗാ ഫൈനലിൽ മാറ്റുരയ്ക്കാനെത്തുന്നത്.
Read also:ബ്ലാക്ക് പാന്തർ താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു
മത്സരത്തിൽ ഒന്നാമത്തെത്തുന്ന കുട്ടി പ്രതിഭയെ കാത്തിരിക്കുന്നത് തുളസി ബിൽഡേഴ്സ് നൽകുന്ന 50 ലക്ഷം രൂപയുടെ ഫ്ലാറ്റാണ്. രണ്ടാം സമ്മാനം കിവി ഐസ് ക്രീംസ് സ്പോൺസർ ചെയ്ത 15 ലക്ഷം രൂപ. ഇതിന് പുറമെ ഇനിയുമുണ്ട് ഒട്ടേറെ സമ്മാനങ്ങൾ. ഒന്നാം സ്ഥാനക്കാരനോടൊപ്പം പ്രേക്ഷകർക്ക് എസ്എംഎസ് വോട്ടിങ്ങിലൂടെ പോപ്പുലർ സിങ്ങറെയും തെരഞ്ഞെടുക്കാം.
Story Highlights: Top Singer mega final starts from today