എനിക്കേറെ പ്രിയപ്പെട്ട പുഞ്ചിരി- മകളുടെ ചിത്രം പങ്കുവെച്ച് ടൊവിനോ

August 4, 2020

ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധികൾക്കിടയിലും ടൊവിനോ തോമസിന് സന്തോഷത്തിന്റെ നിമിഷങ്ങളുമുണ്ടായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം അമ്മയ്ക്ക് ഒപ്പം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കഴിയാൻ സാധിച്ചതാണ് ഒരു സന്തോഷം.മറ്റൊന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാനും സാധിച്ചെന്നുള്ളതാണ്. ഇപ്പോൾ മകൾ ഇസയുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ടൊവിനോ.

പലനിറങ്ങളിലുള്ള ബോളുകൾക്കിടയിൽ പുഞ്ചിരിയോടെയിരിക്കുന്ന ഇസയുടെ ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. എന്റെ പ്രിയപ്പെട്ട പുഞ്ചിരി എന്നാണ് മകളെ ടൊവിനോ വിശേഷിപ്പിച്ചിരിക്കുന്നത്. ഇസക്ക് കൂട്ടായി മകൻ തഹാന്‍ ജനിച്ച വിവരം രണ്ടുമക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ടൊവിനോ അറിയിച്ചത്. മകന്റെ പേര് തഹാന്‍ എന്നാണെങ്കിലും ഹാൻ എന്നാണ് വിളിപ്പേരെന്നും ടൊവിനോ പങ്കുവെച്ചിരുന്നു.

ലോക്ക് ഡൗൺ സമയത്ത് വീടിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യത്തിൽ മകൾ ഇസ തന്റെ ജിം ഏരിയ പ്ലേ ഗ്രൗണ്ടാക്കി മാറ്റിയ വീഡിയോ ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയില്‍ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Read More: “പേരിന് ഒരു അര്‍ത്ഥമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അങ്ങനെ തഹാന്‍ എന്നു പേരിട്ടു”: മകന്റെ പേരിനെക്കുറിച്ച് ടൊവിനോ

View this post on Instagram

My favourite smile 💛❤️💚💜💙

A post shared by Tovino Thomas (@tovinothomas) on

ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights-tovino thomas shares daughter isa’s photos