സിനിമയിൽ സജീവമാകാനൊരുങ്ങി ഗായത്രി സുരേഷ്; ‘99 ക്രൈം ഡയറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

September 24, 2020

ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് ഗായത്രി സുരേഷ്. താരം നായികയാകുന്ന ‘99 ക്രൈം ഡയറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഗായത്രി സുരേഷ് എത്തുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്റോ സണ്ണിയാണ്.

ഗായത്രി സുരേഷും ശ്രീജിത്ത് രവിയുമാണ് ‘99 ക്രൈം ഡയറി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദിവ്യ പ്രൊഡക്ഷനുമായി ചേർന്ന് ജിബു ജേക്കബ് എന്റർടൈൻമെന്റ്സ് ആണ് നിർമിക്കുന്നത്. മുജീപ് ജുജസ് ക്യാമറയും വികാസ് ആൽ‌ഫോസ് എഡിറ്റിങ്ങും നിർവഹിക്കും. അരുൺ കുമാരനാണ് സംഗീതം ഒരുക്കുന്നത്.

https://www.instagram.com/p/CFclURHBzne/?utm_source=ig_web_copy_link

2014ൽ ഫെമിന മിസ് കേരള സൗന്ദര്യമത്സരത്തിൽ വിജയിച്ചതിന് ശേഷമാണ് ഗായത്രി സുരേഷ് സിനിമയിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്റെ നായികയായി ‘ജമ്നാ പ്യാരി’ എന്ന ചിത്രത്തിലായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. ‘കരിങ്കുന്നം 6’സ്’, ‘ഒരു മെക്സിക്കൻ അപാരത’, ‘സഖാവ്’, ‘വർണ്യത്തിൽ ആശങ്ക’ തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി വേഷമിട്ടു. ചിൽഡ്രൻസ് പാർക്കിലാണ് ഏറ്റവുമൊടുവിൽ ഗായത്രി നായികയായത്. നിരവധി തെലുങ്ക് ചിത്രങ്ങളാണ് ഗായത്രി നായികയായി ഒരുങ്ങുന്നത്.

Story highlights- 99 crime diary first look poster