വട്ടവടയിലൂടെ ജീപ്പില്‍ ഓഫ് റോഡ് ഡ്രൈവുമായി ഗായത്രി സുരേഷ്

December 13, 2023

ഓഫ് റോഡ് ഡ്രൈവിങ്ങിന്റെ വിഡിയോ പങ്കുവച്ച നടി ഗായത്രി സുരേഷ്. വട്ടവടയിലേക്കുള്ള യാത്രക്കിടയില്‍ ജീപ്പ് ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സുഹൃത്തിനും താരത്തിന്റെ വളര്‍ത്തുനായ്ക്കും ഒപ്പമായിരുന്നു ഗായത്രിയുടെ വട്ടവട യാത്ര. ( Actress Gayathri Suresh off road jeep drive video )

‘വട്ടവടയിലൂടെ ഓഫ് റോഡ് ഡ്രൈവിങ്. അനിമല്‍ മൂവിയിലെ ബോബി ഡിയോളിന്റെ കഥാപാത്രമായ അബ്‌റാറിനെപ്പോലെ മാസ്സാകാനുള്ള ശ്രമം’ എന്ന അടിക്കുറിപ്പിലാണ് നടി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ടോപ്പും ജീന്‍സും സണ്‍ ഗ്ലാസ്സുമണിഞ്ഞ് മരണമാസില്‍ വണ്ടി ഓടിക്കുന്ന വിഡിയോയില്‍ കൂട്ടുകാരെയും കാണാം. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തിയത്.

ഗായത്രി വാഹനമിടിച്ച് നിര്‍ത്താതെ പോയ സംഭവങ്ങള്‍ അടക്കം കമന്റായി എത്തിയിട്ടുണ്ട്. ആ വഴിയെ പോയ ചേച്ചിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുമെന്ന കരുതിയത്. അവസാനം ചേച്ചി ഓടിച്ചിട്ട് പിടിച്ചിട്ട്, നീ സീരിയല്‍ നടി അല്ലെടി എന്ന് ചോദിക്കുന്നിടത്തു പടം തീരും എന്നായിരുന്നു ഒരാളുടെ പ്രതികരണം. എവടെ ബ്രേക്ക് എവടെ, ചേച്ചി ജസ്റ്റ് മിസ്സ് എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. ഗായത്രിയുടെ ഡ്രൈവിങിനെ പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തിയത്.

Read Also : ‘കിച്ചു ഈ ദിവസം മറന്നിരിക്കാം’; 29 വര്‍ഷം മുമ്പുള്ള വിവാഹ വിഡിയോ പങ്കുവച്ച് സിന്ധു കൃഷ്ണ

2014ല്‍ ഫെമിന മിസ് കേരള സൗന്ദര്യമത്സരത്തില്‍ വിജയിച്ചതിന് ശേഷമാണ് ഗായത്രി സുരേഷ് സിനിമയിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്റെ നായികയായി ‘ജമ്‌നാ പ്യാരി’ എന്ന ചിത്രത്തിലായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. ‘കരിങ്കുന്നം 6’സ്’, ‘ഒരു മെക്‌സിക്കന്‍ അപാരത’, ‘സഖാവ്’, ‘വര്‍ണ്യത്തില്‍ ആശങ്ക’ തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി വേഷമിട്ടു. തെലുഗു ചിത്രം ഗാന്ധര്‍വ ആണ് ഗായത്രി നായികയായ അവസാന ചിത്രം.

Story Highlights : Actress Gayathri Suresh off road jeep drive video