മേക്കോവർ ചിത്രത്തിലൂടെ അമ്പരപ്പിച്ച് ഭാമ; തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് ആരാധകർ

September 8, 2020

ശാലീനതയും മലയാളിത്തം തുളുമ്പുന്ന മുഖവുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ. വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പതിവായി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള ഭാമയുടെ ഒരു സെൽഫിയാണ് ഇപ്പോൾ ആരാധകരിൽ അമ്പരപ്പുണ്ടാക്കിയിരിക്കുന്നത്.

ഇതുവരെ കണ്ടിട്ടുള്ള ഭാമയിൽ നിന്നും വളരെയധികം മാറ്റങ്ങളാണ് ഭാമയ്ക്ക് പുതിയ ചിത്രത്തിലുള്ളത്. ഒറ്റ നോട്ടത്തിൽ ഭാമയാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കില്ല എന്നതാണ് കൗതുകം. എന്തൊരു മാറ്റമാണിതെന്നും പെട്ടെന്ന് കണ്ടാൽ മനസിലാക്കാനാകില്ലെന്നുമൊക്കെ ആരാധകർ കമൻ്റുകളിലൂടെ അറിയിക്കുന്നുണ്ട്. മുഖം നീണ്ടതായാണ് ചിത്രത്തിൽ കാണാൻ സാധിക്കുക.ആരാധകർക്ക് ഒപ്പം ഭാമയുടെ സിനിമ സുഹൃത്തുക്കളും ചിത്രത്തിന് കമന്റ്റ് ചെയ്‌തിട്ടുണ്ട്‌. എല്ലാവർക്കും മറുപടി നൽകാനും ഭാമ ശ്രമിച്ചിട്ടുണ്ട്.

https://www.instagram.com/p/CE1uBHynbis/?utm_source=ig_web_copy_link

പരസ്യ രംഗത്ത് നിന്നുമാണ് ഭാമ സിനിമയിലേക്ക് എത്തിയത്. 2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.

Read More: അനിയനെ ചേർത്ത് പിടിച്ച് ഇച്ചാക്ക- മമ്മൂട്ടിക്കൊപ്പമുള്ള സ്നേഹചിത്രം പങ്കുവെച്ച് ഇബ്രാഹിം കുട്ടി

അടുത്തിടെയാണ് ഭാമ വിവാഹിതയായത്. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.

Story highlights- actress bhama makeover photo