സൂഫിയും സുജാതയും ചിത്രത്തിലെ ‘അല്‍ഹംദുലില്ലാ’ പാട്ടിന് വേറിട്ടൊരു ദൃശ്യാനുഭവം

September 11, 2020
Alhamdulillah Cover Song Sufiyum Sujathayum

പാട്ടുകള്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് സൂഫിയു സുജാതയും. പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്തപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അല്‍ഹംദുലില്ലാ പാട്ടിന് ഒരുക്കിയ കവര്‍ വേര്‍ഷന് ശ്രദ്ധ നേടുന്നു.

ഹര്‍ഷല്‍ സിഹ, സ്‌നേഹ രാജു, ഡെന്നിസ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നുണ്ട് ഈ കവര്‍ സോംഗ്. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് പാട്ട് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതും. ഹര്‍ഷല്‍ സിഹ, ഡോ. സയന ഹര്‍ഷല്‍, റംഷി, തുഷാര്‍, അഖില്‍ സുരേഷ് തുടങ്ങിയവരാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നതും.

അല്‍ഹംദുല്ലില എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സിനിമയ്ക്കു വേണ്ടി സുദീപ് പലനാട് സംഗീതം പകര്‍ന്നിരിക്കുന്നു. അമൃത സുരേഷും സുരേഷ് പാലനാടും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്.

Story highlights: Alhamdulillah Cover Song Sufiyum Sujathayum