പട്ടുപാവാട ചേലിൽ അതിസുന്ദരിയായി അനുശ്രീ; ചിത്രങ്ങൾ വൈറൽ

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെല്ലാം അല്പം വ്യത്യസ്ഥത..അത് ഉറപ്പാണ്.. അനുശ്രീ എന്ന താരത്തെ മലയാളികൾക്കു ഏറെ ഇഷ്ടമാണ്. കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരാമാണ് അനുശ്രീ. വെള്ളിത്തിരയിൽ തിരക്കുള്ള അനുശ്രീ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. മലയാളികളുടെ ഇഷ്ടതാരം അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പാട്ടുപാവാട ചേലിൽ അതി സുന്ദരിയായാണ് അനുശ്രീ പ്രത്യക്ഷപ്പെടുന്നത്.
മലയാളി തനിമ തുളുമ്പുന്ന വേഷവിധാനങ്ങളോടെയാണ് അനുശ്രീയുടെ പുതിയ ചിത്രങ്ങൾ. മെറൂൺ നിറത്തിലുള്ള ബ്ലൗസും വെള്ള പാവാടയുമാണ് വേഷം. തൃശൂർ വടക്കുന്നാഥ ക്ഷേത്ര പരിസരമായിരുന്നു ലൊക്കേഷൻ. നിധിൻ നാരായണനാണ് അനുശ്രീയുടെ ഈ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
2012ൽ ‘ഡയമണ്ട് നെക്‌ളേസ്’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമാലോകത്തേക്ക് ചുവടുവച്ചത്. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.
Story Highlights: Anusree Photoshoot