കുടുംബ ചിത്രവുമായി ആസിഫ് അലി; കൗതുകം നിറച്ച് ‘എ രഞ്ജിത് സിനിമ’

September 4, 2020

മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘എ രഞ്ജിത് സിനിമ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ പേരിലും ഒരല്പം കൗതുകം നിറച്ചുകൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.

രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ഏറെ വിഷമ ഘട്ടത്തിലൂടെ കടന്നുപോകുന്ന രഞ്ജിത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തിൽ രഞ്ജിത്തിന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read also: ‘സമുദ്രത്തിലൂടെ അതിനപ്പുറത്തേക്ക്’ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ ഇന്ദ്രൻസ്; ശ്രദ്ധേയമായി ഫോട്ടോഷൂട്ട്

അതേസമയം കെട്ട്യോളാണ് എന്റെ മാലാഖയാണ് ആസിഫിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കുടുംബ ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനായി എത്തുന്നത് ആസിഫ് അലിയാണ്. അതിന് പുറമെ സിബി മലയിൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും നായകനായി എത്തുന്നത് ആസിഫ് അലിയാണ്.

https://www.facebook.com/ActorAsifAli/posts/3009365272519936

Story Highlights:Asif Ali New Movie a ranjith cinema