‘ഒരു പ്ലസ്ടു കാലം’- ക്യൂട്ട് ചിത്രം പങ്കുവെച്ച് ഭാമ

ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്‌ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം ഭാമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പ്ലസ്‌ടു കാല ചിത്രം പങ്കുവയ്ക്കുകയാണ് നടി.
സിനിമയിലെത്തുമ്പോൾ നീണ്ട മുടിയുള്ള നാടൻ പെൺകുട്ടിയായിരുന്നു ഭാമ. സ്‌കൂൾ കാലത്ത് നീണ്ട മുടി മടക്കി കെട്ടി വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ഒരു പ്ലസ്ടു കാലം എന്നാണ് ഭാമ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സ്‌കൂൾ യൂണിഫോമിൽ ബാഗും പുസ്തകവുമൊക്കെ കയ്യിലേന്തിയാണ് ഭാമ നില്കുന്നത്.
അടുത്തിടെ, ഭാമ പങ്കുവെച്ച സെൽഫി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഭാമയുടെ മുഖത്തിന് വന്ന മാറ്റമാണ് എല്ലാവരും ശ്രദ്ധിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു.
2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.
Story highlights- bhama sharing her throwback picture