‘ബാഡ്മിന്റൺ കളിക്കുന്നത് പപ്പയ്ക് വേണ്ടിയാണ്. അതല്ല ഞാൻ ആസ്വദിക്കുന്നത്’- സിനിമയിലേക്കുള്ള യാത്ര പങ്കുവെച്ച് ദീപിക പദുക്കോൺ
ബോളിവുഡിന്റെ സൂപ്പർനായികയാണ് ദീപിക പദുക്കോൺ. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് മുൻനിരയിലേക്കെത്തിയ ദീപിക, ബാഡ്മിന്റൺ കോർട്ടിൽ നിന്നുമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. അച്ഛൻ പ്രകാശ് പദുക്കോണിന്റെ പാത പിൻതുടർന്നാണ് ദീപിക ബാഡ്മിന്റണിൽ എത്തിയത്. എന്നാൽ അവിടെ നിന്നും തന്റെ സ്വപ്നം തേടിയാണ് ദീപിക വെള്ളിത്തിരയിലേക്ക് എത്തിയത്.
അച്ഛൻ പ്രശസ്ത ബാഡ്മിന്റൺ താരമായതുകൊണ്ടുതന്നെ ചെറുപ്പം മുതൽ ദീപിക പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ പതിനാറാം വയസിൽ ജീവിതം മാറ്റിമറിച്ച തീരുമാനം താരം കുടുംബത്തെ അറിയിക്കുകയായിരുന്നു. ബാഡ്മിന്റൺ അല്ല തന്റെ സ്വപ്നം എന്ന് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ദീപിക അമ്മയോട് വ്യക്തമായിരുന്നു. നാഷണൽ ജോഗ്രഫികിന്റെ സീരിസിലാണ് ദീപികയും അമ്മയും സിനിമയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
ഒരു ദിവസം രാവിലെയാണ് ദീപിക ഇക്കാര്യം പറയുന്നത്. അമ്മേ, കാലങ്ങളായി ഞാൻ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ബാഡ്മിന്റൺ കളിക്കുന്നത് പപ്പയ്ക് വേണ്ടിയാണ്. അതല്ല ഞാൻ ആസ്വദിക്കുന്നത്. എനിക്ക് മോഡലിംഗും അഭിനയവും ഗൗരവമായി എടുക്കണമെന്നുണ്ട് എന്നാണ് പറഞ്ഞത്. എന്നാൽ ഞാനത് അന്ന് ഗൗരവമായി എടുത്തില്ല’. ദീപികയുടെ ‘അമ്മ പറയുന്നു. ഒരിക്കൽ തന്നെയോർത്ത് അഭിമാനിക്കാൻ അവസരം നൽകുമെന്നും ദീപിക മാതാപിതാക്കളോട് പറഞ്ഞിരുന്നു.
Read More: മൂക്കുത്തി ഭ്രമവും മൂക്കുത്തി സമരവും; അറിയാം ചില മൂക്കുത്തി കഥകൾ
സിനിമയിലെത്തും മുൻപ് ആഗ്രഹിച്ച കരിയറല്ലെങ്കിലും ദീപിക ബാഡ്മിന്റണിലും പേരെടുത്തിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ വരെ പങ്കെടുത്ത ദീപികയുടെ സ്കൂൾകാലം പരിശീലനത്തിനായി മാത്രം മാറ്റിവെച്ചതായിരുന്നു. സ്കൂളിൽ നിന്നെത്തിയാൽ യൂണിഫോം പോലും മാറാതെ കോർട്ടിലേക്ക് ഓടിയിരുന്ന കാലത്തെക്കുറിച്ച് ദീപിക നാഷണൽ ജോഗ്രഫിക്കിൽ പങ്കുവയ്ക്കുന്നുണ്ട്.
Story highlights- deepika padukone about cinema