ഇത്തിരി നൂഡിൽസോ ഐസ്ക്രീമോ മതി, യുനി ഹാപ്പിയാണ്- മനോഹരമായി പുഞ്ചിരിച്ച് മനസ് കവരുന്ന നായ്ക്കുട്ടി

September 23, 2020

ഇഷ്ടമുള്ള കാര്യങ്ങൾ കാണുമ്പോഴും അനുഭവിക്കുമ്പോഴും ഒരു പുഞ്ചിരിയിലൂടെയാണ് എല്ലാവരും സന്തോഷം പ്രകടിപ്പിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും മനസ് തുറന്ന് ചിരിക്കാൻ അവസരം ലഭിക്കുന്നവർ ഭാഗ്യവാന്മാരാണ്. ടോക്കിയോയിൽ നിന്നുള്ള യുനി എന്ന നായ്ക്കുട്ടിയും ഇങ്ങനെ സന്തോഷത്തോടെ പുഞ്ചിരിക്കുകയും കാണുന്നവരുടെ മുഖത്തും ചിരി വിടർത്തുകയും ചെയ്യുന്നു. സുന്ദരമായ ചിരികൊണ്ട് മാസങ്ങൾ മാത്രം പ്രായമുള്ള നായ്ക്കുട്ടി ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

https://www.instagram.com/p/CFB2dZkBiEg/?utm_source=ig_web_copy_link

ഇഷ്ടഭക്ഷണങ്ങൾ മുന്നിലെത്തിയത് യുനി പുഞ്ചിരിതൂകാൻ തുടങ്ങും. എന്ത് ഭക്ഷണമായാലും യുനിക്ക് സന്തോഷമാണ്. മനസ് നിറയ്ക്കുന്ന ചിരിയുമായി ഭക്ഷണം സ്വീകരിച്ച് സന്തോഷത്തോടെ യുനി ആഹാരം കഴിക്കുന്നത് കാണാൻ തന്നെ വളരെ രസകരമാണ്.

https://www.instagram.com/p/CFYIjz6BNgB/?utm_source=ig_web_copy_link

Read More: കൊവിഡ് കാലം; പ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

https://www.instagram.com/p/CFBNwR0Bynv/?utm_source=ig_web_copy_link

ഐസ്ക്രീം, സോസേജ്, നൂഡിൽസ് തുടങ്ങി എന്തും ആസ്വദിച്ച് കഴിക്കുന്ന യുനിയുടെ പുഞ്ചിരിക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ഫോളോവേഴ്‌സുള്ള യുനിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.

Story highlights- happy puppy uni smiling