‘അപരിചിതർ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് വിചിത്രമോ ഭ്രാന്തോ ആണെന്ന് കരുതുന്നവരെ, നിങ്ങൾ എന്റെ സുഹൃത്തല്ല’- ക്യൂട്ട് പുഞ്ചിരി പങ്കുവെച്ച് രശ്‌മിക മന്ദാന

September 11, 2020

കന്നഡ സിനിമാ ലോകത്തെ ക്യൂട്ട് താരമാണ് രശ്‌മിക മന്ദാന. തെലുങ്കിലും സജീവമാണ് നടി. കുസൃതിയും കുറുമ്പും നിറഞ്ഞ രശ്‌മികയെ എപ്പോഴും ഒരു പുഞ്ചിരിയോടെയല്ലാതെ കാണാൻ സാധിക്കില്ല. ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടോപ്പം വിരാജ്പേട്ടിലാണ് രശ്‌മിക. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം തന്റെ സിനിമാ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ സമയത്ത് ആരാധകരോട് ഇങ്ങനെ കൂടുതൽ ഇടപഴകുകയാണ് താരം.

വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും തന്റെ ചിത്രങ്ങളിലൂടെ പോസിറ്റീവ് എനർജി പകരുകയാണ് താരം. സുരക്ഷിതരായി കഴിയാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ഈ പ്രയാസകരമായ സമയം തീർച്ചയായും കടന്നുപോകുമെന്നും രശ്‌മിക തന്റെ ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. ഇപ്പോഴിതാ, പുഞ്ചിരി തൂകി നിൽക്കുന്ന ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. ചിത്രത്തിനൊപ്പമുള്ള വാക്കുകളാണ് ഹൃദ്യം.

‘അപരിചിതർ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് വിചിത്രമോ ഭ്രാന്തോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആണെന്ന് കരുതുന്നവരെ, നിങ്ങൾ എന്റെ സുഹൃത്തല്ല.. കാരണം, വഴിയിൽ കാണുന്നവരെയെല്ലാം നോക്കി ചിരിക്കുന്ന ആ അപരിചിതയാണ് ഞാൻ’. രശ്‌മിക കുറിക്കുന്നു.

Read More: ‘വൈറസിനെ നിസാരമായി കാണരുത്, അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്’- അഭിഷേക് ബച്ചൻ

നീണ്ട ആറുമാസങ്ങൾക്ക് ശേഷമാണ് രശ്‌മിക ഷൂട്ടിംഗ് തിരക്കിലേക്ക് മടങ്ങിയത്. അല്ലു അർജുന്റെ നായികയായി പുഷ്പ എന്ന ചിത്രത്തിൽ അഭിനയിക്കാനായി താരം ഹൈദരാബാദിലേക്ക് എത്തി. ഒരു ഗ്രാമീണ പെൺകൊടിയായാണ് രശ്‌മിക ചിത്രത്തിൽ എത്തുന്നത്.

Story highlights- rashmika mandana about power of smile