നിറചിരിയോടെ ഓണമുണ്ട് ജഗതി; ആശംസകളോടെ ആരാധകരും: വീഡിയോ

September 2, 2020
Jagathy Sreekumar Onam Celebration

മലയാള സിനിമയ്ക്ക് പകരംവയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള മടങ്ങി വരവിലാണ്.

ജഗതിയുടെ വിശേഷങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഓണസദ്യ കഴിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറലാകുന്നു. സന്തോഷത്തോടെയുള്ള അദ്ദേഹത്തിന്റെ മുഖഭാവം ആരാധകരിലും സന്തോഷം നിറയ്ക്കുന്നു. നിരവധിപ്പേരാണ് താരത്തിന് പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നത്.

അതേസമയം നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങള്‍. ഒരു ഫീച്ചര്‍ ഫിലിമാണ് ഇത്. മേജര്‍ രവി, മുരളി ചന്ദ്, സുധീര്‍ കരമന, ഭരത്, താര കല്യാണ്‍, നോബി, ഹരി കൃഷ്ണന്‍, കോട്ടയം പ്രദീപ്, സോന നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

Story highlights: Jagathy Sreekumar Onam Celebration

പ്രാർത്ഥനയോടെ, ശക്തനായി തിരിച്ചു വരാൻ…

Posted by Vinod Guruvayoor on Monday, 31 August 2020