8448 ആണികള്‍ ചേര്‍ത്തുവെച്ച് ജയസൂര്യയുടെ ചിത്രം തയാറാക്കി; അതിശയിപ്പിച്ച് കലാകാരന്‍

September 11, 2020
Jayasurya fan makes portrait of actor using nails

കലാമികവുകൊണ്ട് പലരും അതിശയിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില കലാമികവുകള്‍. സോഷ്യല്‍മീഡിയ ഏറെ ജനപ്രിയമായതുകൊണ്ടുതന്നെ നിരവധി കലാകാരന്മാര്‍ക്ക് മികച്ച പ്രോത്സാഹനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നതും.

കലാമികവുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് ജിന്‍സ് പൗലോസ് എന്ന യുവാവ്. ആണികള്‍ ഉപയോഗിച്ച് മലയാളികളുടെ പ്രിയതാരം ജയസൂര്യയുടെ ചിത്രം സൃഷ്ടിച്ചാണ് ജിന്‍സ് പൗലോസ് കൈയടി നേടുന്നത്.

Read more: പ്രണയമധുരം നിറച്ച് ‘സാജന്‍ ബേക്കറി’യിലെ പുതിയ ഗാനം

രണ്ട് ദിവസം വേണ്ടി വന്നു ഈ ചിത്രം രൂപകല്‍പന ചെയ്യാന്‍. 8448 ആണികളും ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിനു വേണ്ടി. രൂപകല്‍പനയുടെ മെയ്ക്കിങ് വീഡിയോ ജയസൂര്യയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് കലാകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

Story highlights: Jayasurya fan makes portrait of actor using nails